ഒത്തുചേരലുകളും കുടുംബ കൂട്ടായ്മകളും പാടില്ല. പ്രാര്‍ത്ഥനയ്ക്ക് മുമ്പും ശേഷവും പള്ളിയും പരിസരവും അണുവിമുക്തമാക്കണം. ഇശാ പ്രാര്‍ത്ഥനയും തറാവീഹും ഉള്‍പ്പെടെ അരമണിക്കൂറിനകം നമസ്‌കാരം പൂര്‍ത്തിയാക്കി പള്ളികള്‍ അടയ്ക്കണം.

ദുബൈ: കൊവിഡ് പശ്ചാത്തലത്തില്‍ റമദാനെ വരവേല്‍ക്കാനൊരുങ്ങി ദുബൈ. റമദാനില്‍ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായി നിരവധി മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും പുറപ്പെടുവിച്ചിട്ടുണ്ട്. ദുബൈയില്‍ റമദാനില്‍ ഇശാ പ്രാര്‍ത്ഥനയ്ക്കായി ബാങ്ക് വിളിച്ചാല്‍ അഞ്ചു മിനിറ്റിനകം ജമാഅത്ത് നമസ്‌കാരം തുടങ്ങണമെന്ന് മതകാര്യ വകുപ്പ് നിര്‍ദ്ദേശിച്ചു. 

ഒത്തുചേരലുകളും കുടുംബ കൂട്ടായ്മകളും പാടില്ല. പ്രാര്‍ത്ഥനയ്ക്ക് മുമ്പും ശേഷവും പള്ളിയും പരിസരവും അണുവിമുക്തമാക്കണം. ഇശാ പ്രാര്‍ത്ഥനയും തറാവീഹും ഉള്‍പ്പെടെ അരമണിക്കൂറിനകം നമസ്‌കാരം പൂര്‍ത്തിയാക്കി പള്ളികള്‍ അടയ്ക്കണം. നമസ്‌കാരത്തിനെത്തുന്നവര്‍ മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം കൃത്യമായി പാലിക്കുകയും വേണം. സ്വന്തമായി മുസല്ല കൊണ്ടുവരണം. കൊവിഡ് പശ്ചാത്തലത്തില്‍ ഇസ്ലാമിക് അഫയേഴ്‌സ് ആന്‍ഡ് ചാരിറ്റബിള്‍ ആക്ടിവിറ്റീസ് വിഭാഗമാണ് നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചത്. ഹസ്തദാനവും ആശ്ലേഷണവും കൂടിച്ചേരലുകളും ഒഴിവാക്കണം. ഒരു നമസ്‌കാരം അവസാനിച്ച ശേഷം രണ്ടാമത് ജമാഅത്ത് നമസ്‌കാരം അനുവദിക്കില്ല. മറ്റ് അസുഖങ്ങളോ രോഗലക്ഷണങ്ങളോ ഉള്ളവര്‍ പള്ളികളില്‍ വരരുത്. ഭക്ഷണമോ, ഫേസ് മാസ്‌കോ പോലുള്ളവ വിതരണം ചെയ്യരുത്. റമദാനില്‍ അവസാന 10 ദിവസത്തെ ഇഅ്തികാഫ് കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തി തീരുമാനിക്കും.