ദുബായ്: ബസും ടാങ്കറും കൂട്ടിയിടിച്ചുണ്ടായ അപകടത്തെതുടര്‍ന്ന് ദുബായില്‍ വന്‍ ഗതാഗതക്കുരുക്കെന്ന് റിപ്പോര്‍ട്ടുകള്‍. തിങ്കളാഴ്ച രാവിലെയായിരുന്നു അപകടം. അല്‍ റെബാത് റോഡിലേക്കുള്ള ക്രോസിങില്‍ ബിസിനസ് ബേയിലായിരുന്നു അപകടം. വാഹനമോടിക്കുന്നവര്‍ മറ്റ് വഴികള്‍ തെരഞ്ഞെടുക്കണമെന്നും അതീവ ജാഗ്രത പുലര്‍ത്തണമെന്നും ദുബായ് പൊലീസ് ട്വീറ്റ് ചെയ്തു.

സ്കൂള്‍ ബസാണ് അപകടത്തില്‍പെട്ടതെന്നാണ് പ്രാഥമിക വിവരം. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തെത്തുടര്‍ന്ന് ഷാര്‍ജയിലേക്കുള്ള ബിസിനസ് ബേ ക്രോസിങ് റോ‍ഡ് പൂര്‍ണമായും പൊലീസ് അടച്ചു. ആംബുലന്‍സുകള്‍ ഉള്‍പ്പെടെ സ്ഥലത്തെത്തിയിട്ടുണ്ട്. സ്കൂള്‍ ബസിന്റെ മുന്‍വശം പൂര്‍ണ്ണമായും തകര്‍ന്നു. ഇവിടെ മൂന്ന് കിലോമീറ്ററിലധികം ദൂരത്തില്‍ വാഹനങ്ങള്‍ റോഡില്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.