രാജ്യമെങ്ങും ദീപാവലി ആഘോഷങ്ങളിൽ മുഴുകിയിരിക്കുമ്പോൾ അവധിപോലും കിട്ടാനില്ലാതെ കഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക്  അൽപം ആശ്വാസം പകരുന്നതായിരിക്കും ദുബായിലെ ഈ ദീപാവലി ആഘോഷമെന്നാണ് കണക്കു കൂട്ടുന്നത്. 

ദീപാവലി ആഘോഷങ്ങളില്‍ ഇന്ത്യക്കൊപ്പം ചേര്‍ന്ന് ദുബായിയും. ദേശീയ ഗാനം ആലപിച്ചാണ് ആദ്യമായി നടന്ന ദീപാവലി ആഘോഷങ്ങള്‍ ദുബായിയില്‍ തുടങ്ങിയത്. പത്ത് ദിവസം നീണ്ടു നില്‍ക്കുന്ന ആഘോഷ പരിപാടികളാണ് ദീപാവലിക്ക് ദുബായിൽ നടക്കുക. ദുബായിലെ ഇന്ത്യൻ കോൺ‌സുലേറ്റ് ജനറലും ദുബായ് സർക്കാറും ചേർന്നാണ് ദീപാവലി ആഘോഷങ്ങൾക്ക് പദ്ധതിയിട്ടത്.

Scroll to load tweet…

ദീപാവലി ആഘോഷങ്ങൾ പൊടിപൊടിക്കാനായി ദുബായ് പൊലീസ്, ദുബായിലെ വാട്ടർ ഫ്രണ്ട് വിഹാര കേന്ദ്രം, ദുബായ് ഫെസ്റ്റിവൽസ് ആൻഡ് റീട്ടെയിൽ എസ്റ്റാബ്ലിഷ്മെന്റ് എന്നിവരും ഇന്ത്യൻ കോൺ‌സുലേറ്റ് ജനറലിനൊപ്പം സഹകരിക്കുന്നുണ്ട്. നവംബർ ഒന്നു മുതൽ പത്ത് വരെയാണ് ദുബായിൽ ദീപാവലി ആഘോഷങ്ങൾ നടക്കുക.

രാജ്യമെങ്ങും ദീപാവലി ആഘോഷങ്ങളിൽ മുഴുകിയിരിക്കുമ്പോൾ അവധിപോലും കിട്ടാനില്ലാതെ കഷ്ടപ്പെടുന്ന പ്രവാസികള്‍ക്ക് അൽപം ആശ്വാസം പകരുന്നതായിരിക്കും ദുബായിലെ ഈ ദീപാവലി ആഘോഷമെന്നാണ് കണക്കു കൂട്ടുന്നത്.

ഇന്ത്യൻ ദേശീയഗാനം ആലപിക്കുന്ന ദുബായ് പൊലീസിന്റെ ബാന്റ് മേളമായിരുന്നു ആഘോഷങ്ങളുടെ പ്രധാന ആകർഷണം. ആഘോഷങ്ങളുടെ ഭാഗമായി ലൈവ് ബോളിവുഡ്, ഭാംഗ്ര പ്രകടനങ്ങൾ, ദിയ ലൈറ്ററിങ്, പടക്കങ്ങൾ പൊട്ടിക്കൽ എന്നിവയും ഒരുക്കുന്നുണ്ട്. ഏറ്റവും കൂടുതൽ ആളുകളെ പങ്കെടുപ്പിച്ച് എൽഇഡി ലൈറ്റുകൾ പ്രകാശിപ്പിച്ച് ലോക ഗിന്നസ് റെക്കോർഡിനും പദ്ധതിയുണ്ട്.

ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന എയർലൈൻ എമിറേറ്റ്സും ദീപാവലി ആഘോഷങ്ങളിൽ‌ സജീവമാണ്. ഇന്ത്യയിലെ മധുര പലഹാരങ്ങൾ ട്രക്കുകളിലാക്കി ആളുകൾക്ക് വിതരണ ചെയ്യാതാണ് എമിറേറ്റ്സ് ദീപാവലി ആഘോഷിച്ചത്.