Asianet News MalayalamAsianet News Malayalam

യുഎഇയിലെ പുതിയ വാരാന്ത്യം; ഏറ്റവും വലിയ ഡിജിറ്റല്‍ ആഘോഷവുമായി ദുബൈ സിറ്റി ഓഫ് ഗോള്‍ഡ്

ദുബൈയുടെ ഷോപ്പിങ് താല്‍പ്പര്യവും യുഎഇയിലെ പുതിയ വാരാന്ത്യദിനങ്ങളും കണക്കിലെടുത്ത് ഡിജെജി തങ്ങളുടെ മനോഹരമായ ജുവലറി ശേഖരം പ്രദര്‍ശിപ്പിക്കുന്നതിനായി ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്. ലൈഫ്‌സ്റ്റൈല്‍, ട്രാവല്‍, ലക്ഷ്വറി ഇന്‍ഫ്‌ലുവന്‍സര്‍മാരായ ഐശ്വര്യ അജിത്, അഹ്ലാം, അലീന ജിജിന്‍, ക്രിസ്റ്റീന അയാദ്, ഗബ്രിയാന്ന ആന്‍, ഹൈഫ ബെസെയ്‌സ്സോ, ഹന എ ബലൂഷി, ജുമാന ഖാന്‍, മനാല്‍ മുഫിന്‍, മനാല്‍ അബ്ബാസ്, മനാല്‍ അഹ്മദ്, റാണ, വിരാദ് ജാവേദ് ഖാന്‍ എന്നിവരുള്‍പ്പെടുന്ന സംഘത്തോടൊപ്പമാണ് ഈ അവസരത്തില്‍ ദുബൈ ജുവലറി ഗോള്‍ഡ് ചേര്‍ന്നു പ്രവര്‍ത്തിക്കുക. 

Dubai City Of Gold unveils the biggest digital celebration of the new weekend in the UAE
Author
Dubai - United Arab Emirates, First Published Jan 3, 2022, 7:37 PM IST
  • Facebook
  • Twitter
  • Whatsapp

ദുബൈ: ആഭരണ വ്യവസായത്തിലെ ഏറ്റവും വലിയ വ്യാപാര സ്ഥാപനമായ ദുബൈ ജുവലറി ഗ്രൂപ്പിന്റെ(ഡിജെജി) ദുബൈ സിറ്റി ഓഫ് ഗോള്‍ഡ് പദ്ധതിയിലൂടെ ഇതാദ്യമായി ജനപ്രിയ കണ്ടന്റ് ക്രിയേറ്റര്‍മാരുമായും ഇന്‍ഫ്ലുവന്‍സര്‍മാരുമായും കൈക്കോര്‍ക്കുന്നു. 

ദുബൈയുടെ ഷോപ്പിങ് താല്‍പ്പര്യവും യുഎഇയിലെ പുതിയ വാരാന്ത്യദിനങ്ങളും കണക്കിലെടുത്ത് ഡിജെജി തങ്ങളുടെ മനോഹരമായ ജുവലറി ശേഖരം പ്രദര്‍ശിപ്പിക്കുന്നതിനായി ഈ അവസരം ഉപയോഗപ്പെടുത്തുകയാണ്. ലൈഫ്‌സ്റ്റൈല്‍, ട്രാവല്‍, ലക്ഷ്വറി ഇന്‍ഫ്‌ലുവന്‍സര്‍മാരായ ഐശ്വര്യ അജിത്, അഹ്ലാം, അലീന ജിജിന്‍, ക്രിസ്റ്റീന അയാദ്, ഗബ്രിയാന്ന ആന്‍, ഹൈഫ ബെസെയ്‌സ്സോ, ഹന എ ബലൂഷി, ജുമാന ഖാന്‍, മനാല്‍ മുഫിന്‍, മനാല്‍ അബ്ബാസ്, മനാല്‍ അഹ്മദ്, റാണ, വിരാദ് ജാവേദ് ഖാന്‍ എന്നിവരുള്‍പ്പെടുന്ന സംഘത്തോടൊപ്പമാണ് ഈ അവസരത്തില്‍ ദുബൈ ജുവലറി ഗോള്‍ഡ് ചേര്‍ന്നു പ്രവര്‍ത്തിക്കുക. 

യുഎഇയിലെ പുതിയ വാരാന്ത്യത്തിന്റെ സന്തോഷം ഉള്‍ക്കൊണ്ട് ഓരോ ഇന്‍ഫ്‌ലുവന്‍സര്‍മാരും തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവെക്കുകയും അവരുടെ ഫോളോവേഴ്‌സിനെ സിറ്റി ഓഫ് ഗോള്‍ഡിലൂടെയുള്ള ആവേശകരമായ ആഭരണ ഷോപ്പിങിലേക്ക് നയിക്കുകയും ചെയ്യും. 

"

നവീനമായ ചിന്തകളും പുതിയ തുക്കങ്ങളും സാധ്യമാക്കുന്നതിലുള്ള ഡിജെജിയുടെ അര്‍പ്പണ മനോഭാവമാണ് ഈ സവിശേഷ പങ്കാളിത്തത്തിലൂടെ വെളിപ്പെടുന്നത്. ഇതിലൂടെ പങ്കെടുക്കുന്ന ജുവലറി റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുടെ ഓഫറുകള്‍ പ്രദര്‍ശിപ്പിക്കാനും ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ ഭാഗമാകാനും കഴിയും. 'സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളുടെ അതിവേഗത്തിലുള്ള വളര്‍ച്ചയും കണ്ടന്റ് ഇന്‍ഫ്‌ലുവന്‍സര്‍മാര്‍ക്ക് പ്രാധാന്യമേറുന്ന സാഹചര്യവും പരിഗണിച്ച്, പുതിയ വാരാന്ത്യത്തെക്കുറിച്ചുള്ള വാര്‍ത്ത ആഘോഷിക്കാന്‍ മേഖലയിലെ ജനപ്രിയ സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സര്‍മാരുമായി കൈകോര്‍ക്കുന്നതിനേക്കാള്‍ മികച്ച മാര്‍ഗമില്ലെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഞങ്ങളുടെ ഓഫറുകള്‍ പ്രദര്‍ശിപ്പിക്കാനും വാരാന്ത്യം ആഘോഷിക്കാനുള്ള പുതിയ രീതികള്‍ ഞങ്ങളുടെ വിശ്വസ്തരായ ഉപഭോക്താക്കളെ അറിയിക്കാനുമായി ഈ വൈവിധ്യമാര്‍ന്ന സംഘത്തിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ അഭിമാനമുണ്ട്'- ദുബൈ ഗോള്‍ഡ് ആന്‍ഡ് ജുവലറി ഗ്രൂപ്പ് ബോര്‍ഡ് അംഗവും ചെയര്‍പേഴ്‌സണും(മാര്‍ക്കറ്റിങ്) സ്ട്രാറ്റജിക് അലയന്‍സ് ആന്‍ഡ് പാര്‍ട്ണര്‍ഷിപ്‌സ് സെക്ടര്‍ ഡിസിറ്റിസിഎം ആന്‍ഡ് എന്റിറ്റീസ് സിഇഒയുമായ ലൈല സുഹൈല്‍ പറഞ്ഞു. സര്‍ക്കാരിന്റെ ഈ മികച്ച തീരുമാനത്തെ ഡിജെജി സ്വാഗതം ചെയ്യുന്നെന്നും ലോകത്തിലെ മറ്റ് സ്ഥലങ്ങളോടൊപ്പം ശനിയും ഞായറും വാരാന്ത്യം ആഘോഷിക്കാന്‍ കാത്തിരിക്കുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.  

കൂടുതല്‍ വിവരങ്ങള്‍ക്ക് വെബ്‌സൈറ്റ് സന്ദര്‍ശിക്കുക, http://dubaicityofgold.com/

Follow Us:
Download App:
  • android
  • ios