Asianet News MalayalamAsianet News Malayalam

പ്രതിയെ മര്‍ദിച്ച സംഭവത്തില്‍ ദുബായ് പൊലീസ് ഉദ്യോഗസ്ഥനെതിരെ വിചാരണ

കഴിഞ്ഞ ഏപ്രില്‍ 12ന് നടന്ന സംഭവത്തെക്കുറിച്ച് 25കാരനായ ഇറാഖി വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയത്. ഇയാളില്‍ നിന്ന് പൊലീസ് മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. മയക്കുമരുന്നിന്റെ ബാക്കി ശേഖരം എവിടെയാണെന്ന് ചോദിച്ച് തന്നെ മര്‍ദിച്ചുവെന്നാണ് ഇയാള്‍ പരാതിപ്പെട്ടിരിക്കുന്നത്. മര്‍ദനത്തില്‍ തനിക്ക് പരിക്കേറ്റുവെന്നും ആരോപിച്ചിട്ടുണ്ട്.

Dubai cop on trial over torture of suspect
Author
Dubai - United Arab Emirates, First Published Jan 18, 2019, 11:07 PM IST

ദുബായ്: പ്രതിയെ മര്‍ദിച്ചെന്ന പരാതിയില്‍  പൊലീസ് ഉദ്യോഗസ്ഥനെതിരെ ദുബായ് പ്രാഥമിക കോടതിയില്‍ വിചാരണ തുടങ്ങി. മയക്കുമരുന്ന് കേസില്‍ പിടിയിലായ യുവാവില്‍ നിന്ന് കുറ്റസമ്മത മൊഴിയെടുക്കാനും തൊണ്ടിമുതല്‍ പിടിച്ചെടുക്കുന്നതിനുമായി മര്‍ദിച്ചെന്നാണ് പരാതി. 24 കാരനായ ഉദ്യോഗസ്ഥനെതിരെയാണ് പരാതി.

കഴിഞ്ഞ ഏപ്രില്‍ 12ന് നടന്ന സംഭവത്തെക്കുറിച്ച് 25കാരനായ ഇറാഖി വിദ്യാര്‍ത്ഥിയാണ് പരാതി നല്‍കിയത്. ഇയാളില്‍ നിന്ന് പൊലീസ് മയക്കുമരുന്ന് പിടിച്ചെടുത്തിരുന്നു. മയക്കുമരുന്നിന്റെ ബാക്കി ശേഖരം എവിടെയാണെന്ന് ചോദിച്ച് തന്നെ മര്‍ദിച്ചുവെന്നാണ് ഇയാള്‍ പരാതിപ്പെട്ടിരിക്കുന്നത്. മര്‍ദനത്തില്‍ തനിക്ക് പരിക്കേറ്റുവെന്നും ആരോപിച്ചിട്ടുണ്ട്.

വൈകുന്നേരം മൂന്ന് മണിയോടെ റെയ്ഡിനായി വീട്ടിലെത്തിയ പൊലീസുകാര്‍ ബാത്ത് റൂമില്‍ വെച്ചും വീട്ടിലെ മറ്റ് മുറികളില്‍ വെച്ചും യുവാവിനെ മര്‍ദിച്ചുവെന്ന് ഇയാളുടെ അമ്മയും മൊഴി നല്‍കി. മുഖത്ത് നീരുവന്ന് വീര്‍ക്കുകയും കൈത്തണ്ടയിലും നെഞ്ചിലും മുറിവേല്‍ക്കുകയും  ചെയ്തെന്നും അമ്മയുടെ മൊഴിയിലുണ്ട്. കോടതി കേസ് ഫെബ്രുവരി ആറിലേക്ക് മാറ്റിവെച്ചു.

Follow Us:
Download App:
  • android
  • ios