ദുബായിലെ മുഹൈസിനയില്‍ അനധികൃതമായി മദ്യ വില്‍പ്പന നടത്തുന്ന സംഘമാണ് അദ്ദേഹത്തിന് കൈക്കൂലി വാഗ്ദാനം ചെയ്തത്. എല്ലാ മാസവും 50,000 ദിര്‍ഹം നല്‍കുന്നതിനൊപ്പം കാറും ആദ്യ ഘട്ടത്തില്‍ 30,000 ദിര്‍ഹവുമായിരുന്നു വാഗ്ദാനം. 

ദുബായ്: കൈക്കൂലി വാഗ്ദാനം നിരസിച്ച ഉദ്യോഗസ്ഥന് പ്രശസ്തിപത്രവും സ്ഥാനക്കയറ്റവും നല്‍കി ആദരിച്ച് ദുബായ് പൊലീസ്. ഓഫീസര്‍ മുഹമ്മദ് അബ്ദുല്ല ബിലാലിനാണ് പൊലീസ് കമാണ്ടര്‍ ഇന്‍ ചീഫ് മേജര്‍ ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി പുരസ്കാരം സമ്മാനിച്ചത്.

ദുബായിലെ മുഹൈസിനയില്‍ അനധികൃതമായി മദ്യ വില്‍പ്പന നടത്തുന്ന സംഘമാണ് അദ്ദേഹത്തിന് കൈക്കൂലി വാഗ്ദാനം ചെയ്തത്. എല്ലാ മാസവും 50,000 ദിര്‍ഹം നല്‍കുന്നതിനൊപ്പം കാറും ആദ്യ ഘട്ടത്തില്‍ 30,000 ദിര്‍ഹവുമായിരുന്നു വാഗ്ദാനം. മദ്യവില്‍പ്പന സംഘത്തിലുള്ളവരെ നിരീക്ഷിക്കുകയോ പിടികൂടുകയോ ചെയ്യരുതെന്നായിരുന്നു പകരം ഇവരുടെ ആവശ്യം. എന്നാല്‍ ഇക്കാര്യം മുഹമ്മദ് അബ്ദുല്ല ബിലാല്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും സംഘത്തെ കുടുക്കുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് സത്യസന്ധനായ ഉദ്യോഗസ്ഥന് അംഗീകാരവും സ്ഥാനക്കയറ്റവും നല്‍കിയത്. അംഗീകാരങ്ങള്‍ക്ക് നന്ദി പറഞ്ഞ അദ്ദേഹം, കൂടുതല്‍ ജാഗ്രതയോടെയും ആത്മാര്‍ത്ഥതയോടെയും പ്രവര്‍ത്തിക്കാന്‍ തനിക്കും ഒപ്പമുള്ളവര്‍ക്കും ഇത് പ്രചോദനമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.