ഡിസംബര്‍ ഏഴിന് ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതിയില്‍ നടന്ന ഹിയറിങ്ങില്‍ സ്‌പൈസ്‌ജെറ്റിന് അനുകൂലമായി ഉത്തരവുണ്ടായെന്ന് സ്‌പൈസ്‌ജെറ്റ് പ്രസ്താവനയില്‍ അറിയിച്ചു.
ദുബൈ: ദുബൈയില്‍ പിടിച്ചുവെച്ച സ്‌പൈസ് ജെറ്റ് വിമാനം വിട്ടുനല്‍കാന്‍ ഉത്തരവിട്ട് ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതി. ഒക്ടോബര്‍ അവസാനം ദുബൈയില്‍ പിടിച്ചുവെച്ച വിമാനമാണ് വിട്ടുനല്‍കാന്‍ ഉത്തരവിട്ടത്.
ഡിസംബര്‍ ഏഴിന് ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതിയില്‍ നടന്ന ഹിയറിങ്ങില്‍ സ്‌പൈസ്‌ജെറ്റിന് അനുകൂലമായി ഉത്തരവുണ്ടായെന്ന് സ്‌പൈസ്‌ജെറ്റ് പ്രസ്താവനയില്‍ അറിയിച്ചു. സ്‌പൈസ്‌ജെറ്റിന് ഉണ്ടായ നഷ്ടം അന്വേഷിക്കാനും ജഡ്ജി നിര്‍ദ്ദേശം നല്‍കി. സ്‌പൈസ്‌ജെറ്റിന്റെ നിയമപരമായ ചെലവുകള്‍ നല്‍കാനും കോടതി ഉത്തരവിട്ടതായി എയര്‍ലൈന്‍ അറിയിച്ചു. ഇന്ത്യന്‍ രജിസ്‌ട്രേഷനുള്ള വിമാനത്തില്‍ സ്ഥാപിച്ച എഞ്ചിനുകളുമായി ബന്ധപ്പെട്ട് ദുബൈ ഇന്റര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെന്റര്‍ കോടതി പുറപ്പെടുവിച്ച ഉത്തരവിന്റെ ഫലമായാണ് വിമാനം ദുബൈ അല്‍ മക്തൂം രാജ്യാന്തര വിമാനത്താവളത്തില്‍ പിടിച്ചുവെച്ചത്.
മലയാളിയായ ബലാത്സംഗക്കേസ് പ്രതിയെ യുഎഇ പിടികൂടി ഇന്ത്യയ്ക്ക് കൈമാറി
ബംഗ്ളൂരു : ബലാത്സംഗക്കേസിൽ പ്രതിയായ കണ്ണൂർ സ്വദേശിയെ ഇന്ത്യയ്ക്ക് കൈമാറി യുഎഇ. ദുബായിൽ താമസിച്ച് വരികയായിരുന്ന കണ്ണൂർ പയ്യന്നൂർ സ്വദേശിയായ മിഥുൻ വി വി ചന്ദ്രനെയാണ് യുഎഇ ഇന്ത്യയ്ക്ക് കൈമാറിയത്. കണ്ണൂർ സ്വദേശിനിയായ യുവതിയാണ് ബെംഗളുരുവിൽ മിഥുനെതിരെ ബലാത്സംഗത്തിന് പരാതി നൽകിയത്. 2020-ൽ ബലാത്സംഗക്കേസ് റജിസ്റ്റർ ചെയ്തതിന് പിന്നാലെ മിഥുൻ ദുബായിലേക്ക് രക്ഷപ്പെടുകയായിരുന്നു. ബെംഗളുരുവിലെ വിചാരണക്കോടതിയിലെത്തിയപ്പോൾ പ്രതി വിദേശത്തേക്ക് രക്ഷപ്പെട്ടതായി പൊലീസ് റിപ്പോർട്ട് നൽകി. റിപ്പോർട്ട് പരിശോധിച്ച കോടതി ഇടപെട്ടാണ് മിഥുനെ നാട്ടിലേക്ക് തിരിച്ചെത്തിക്കാൻ ഉത്തരവിട്ടത്.
തുടർന്ന് സിബിഐ ഇന്‍റർപോളുമായി ബന്ധപ്പെട്ട് ദുബായിലെ ഗർഹൗദിൽ താമസിക്കുകയായിരുന്ന മിഥുനെ അറസ്റ്റ് ചെയ്ത് നാട്ടിലെത്തിച്ചു. ഇന്ന് രാവിലെ ബെംഗളുരുവിലെ മഹാദേവപുര പൊലീസ് സ്റ്റേഷനിൽ മിഥുനെ ഹാജരാക്കി. ബെംഗളുരു അശോക് നഗറിലുള്ള മയോ ഹാൾ സിവിൽ കോടതി മിഥുനെ റിമാൻഡ് ചെയ്തു.
