'എർത്ത് ദുബൈ അവാർഡ്‌സ്' പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പൈതൃകത്തെ ആദരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്നാണിത്. ഈ അവാർഡുകൾക്ക് പ്രധാനമായി രണ്ട് വിഭാഗങ്ങളാണുള്ളത്. 

ദുബൈ: ദുബൈയുടെ സാംസ്കാരിക-സാമൂഹിക പൈതൃകം ആഘോഷിക്കുന്നതിനായി 'എർത്ത് ദുബൈ അവാർഡ്‌സ്' പ്രഖ്യാപിച്ച് ദുബൈ കിരീടാവകാശി ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. ഓരോ കുടുംബത്തിനും അതിന്‍റേതായ കഥയുണ്ട്, ഓരോ അനുഭവവും ദുബൈയുടെ യാത്രയെ സമ്പന്നമാക്കുന്നതായി ശൈഖ് ഹംദാൻ പറഞ്ഞു.

പൈതൃകത്തെ ആദരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ സംരംഭങ്ങളിലൊന്നാണിത്. ഈ അവാർഡുകൾക്ക് പ്രധാനമായി രണ്ട് വിഭാഗങ്ങളാണുള്ളത് – കമ്മ്യൂണിറ്റി (സാമൂഹികം), ഗവൺമെന്‍റ്, സ്വകാര്യ മേഖല. കമ്മ്യണിറ്റി വിഭാഗത്തില്‍ അഞ്ച് അവാർഡ‍ുകളാണ് ഉൾപ്പെടുന്നത്. കുടുംബ പൈതൃകം രേഖപ്പെടുത്തുന്നതിനുള്ള മികച്ച കഥ, ദുബായിയുടെ വാക്കാലുള്ള പൈതൃകത്തിൻ്റെ മികച്ച രേഖ, മികച്ച രീതിയിൽ ക്രിയാത്മകമായി രേഖപ്പെടുത്തിയ കഥ, സമൂഹമാധ്യമത്തിൽ രേഖപ്പെടുത്തിയ മികച്ച കഥ, ദുബായിലെ മികച്ച റസിഡൻ്റ് കഥ എന്നിവയാണവ.

ഗവൺമെന്‍റ്, സ്വകാര്യ സ്ഥാപനങ്ങൾക്ക് പ്രത്യേക അവാർഡുകളും ഉണ്ട്. സർക്കാർ സ്ഥാപനത്തിനുള്ള അവാർഡ്, സ്വകാര്യ സ്ഥാപനത്തിനുള്ള അവാർഡ് എന്നിവയാണവ. 2026 ജനുവരി 15 വരെയാണ് അവാർഡിനായി അപേക്ഷകൾ സമർപ്പിക്കാനുള്ള അവസാന തീയതി.