Asianet News MalayalamAsianet News Malayalam

ഗൾഫിലെ അഞ്ച് മികച്ച സ്‍ത്രീ സൗഹൃദ തൊഴിലിടങ്ങളിൽ ഇടംനേടി ദുബായ് കസ്റ്റംസ്

വനിതാ ജീവനക്കാരെ ശാക്തീകരിക്കാൻ നിരവധി സംരംഭങ്ങളും പരിപാടികളുമാണ് ദുബൈ കസ്റ്റംസ് നടപ്പാക്കിയത്. ഇതുനുള്ള അംഗീകാരം കൂടിയാണിതെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. 

Dubai Customs among top five workplaces for women in Gulf
Author
Dubai - United Arab Emirates, First Published Oct 15, 2021, 12:45 PM IST

ദുബൈ: ഗൾഫ് മേഖലയിലെ ഏറ്റവും മികച്ച അഞ്ച് സ്ത്രീ സൗഹൃദ തൊഴിലിടങ്ങളിൽ ഇടം നേടി ദുബൈ കസ്റ്റംസ്. 'ഗ്രേറ്റ് പ്ലേസ് ടു വർക്ക്' (Great place to Work)  എന്ന സംഘടനയുടെ അടുത്തിടെ പുറത്തിറക്കിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഒരു സ്ഥാപനത്തിനുള്ളിലെ വിശ്വാസ്യത, ബഹുമാനം, നീതി, അഭിമാനം, സൗഹൃദത്തിന്റെ തോത് എന്നിവ വിലയിരുത്തിക്കൊണ്ട് പൊതു, സ്വകാര്യ മേഖലയിലെ 450 സ്ഥാപനങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ പഠനമാണിത്.

വനിതാ ജീവനക്കാരെ ശാക്തീകരിക്കാൻ നിരവധി സംരംഭങ്ങളും പരിപാടികളുമാണ് ദുബൈ കസ്റ്റംസ് നടപ്പാക്കിയത്. ഇതുനുള്ള അംഗീകാരം കൂടിയാണിതെന്ന് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊവിഡ് സമയത്ത് സ്‍ത്രീ ജീവനക്കാർക്ക് വീട്ടിൽ നിന്ന് ജോലി ചെയ്യുന്നതിന് മുൻഗണന നൽകുകയും ചെയ്‍ചു. ഈ അംഗീകാരത്തിന് തങ്ങളുടെ വനിതാ ജീവനക്കാരെ അഭിനന്ദിക്കുന്നതായി പോർട്ട്സ്, കസ്റ്റംസ് ആന്റ് ഫ്രീ സോൺ കോർപ്പറേഷൻ സിഇഒയും കസ്റ്റംസ് ഡയറക്ടർ ജനറലുമായ അഹമ്മദ് മഹ്‍ബൂബ് മുസാബിഹ് പറഞ്ഞു.

ദുബായ് കസ്റ്റംസിൽ 741 വനിതാ ജീവനക്കാരാണുള്ളത്. ഇത് ആകെ മാനവ വിഭവ ശേഷിയുടെ 30 ശതമാനമാണ്. പരിശോധന, ഫീൽഡ് ജോലികള്‍ ഉൾപ്പെടെ വിവിധ മേഖലകളിൽ അവർ പ്രവർത്തിക്കുന്നു. സ്‍ത്രീ ജീവനക്കാർക്ക് ദുബൈ കസ്റ്റംസിൽ ഒരു സവിശേഷ സ്ഥാനമുണ്ടെന്ന് എച്ച്.ആർ ഡിവിഷനിലെ കോർപ്പറേറ്റ് കൾച്ചർ മേധാവി ഇമാൻ താഹിർ പറഞ്ഞു. സജീവവും ശ്രദ്ധേയവുമായ പങ്കാണ് അവര്‍ വഹിക്കുന്നത്. കൂടുതൽ ക്രിയാത്മകവും ഉൽപാദനക്ഷമവുമായിരിക്കാൻ തൊഴിലിടം ഏറ്റവും മികച്ചതാക്കുകയാണ് തങ്ങളുടെ ഉത്തരവാദിത്തമെന്നും എച്ച്.ആര്‍ മേധാവി പറഞ്ഞു.

Follow Us:
Download App:
  • android
  • ios