പെട്ടെന്ന് കണ്ടുപിടിക്കാൻ കഴിയാത്ത തരത്തിലുള്ള പാക്കിങ് ആയിരുന്നു. 

ദുബൈ: അതിവിദഗ്ധമായി കഞ്ചാവ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തി ദുബൈ കസ്റ്റംസ് അധികൃതര്‍. പ്രതികളെ അറസ്റ്റ് ചെയ്തു. 13 കള്ളക്കടത്ത് ശ്രമങ്ങളാണ് കസ്റ്റംസ് അധികൃതര്‍ തടഞ്ഞത്. ഇതിലൂടെ 54 കിലോഗ്രാം കഞ്ചാവ് പിടിച്ചെടുത്തു.

മണം പുറത്തേക്ക് വരാത്ത രീതിയില്‍ കംപ്രസ് ചെയ്തും വാക്വം സീല്‍ ചെയ്തതുമായ പ്ലാസ്റ്റിക് കവറുകളില്‍ പാക്ക് ചെയ്ത നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നാതിരിക്കാന്‍ പ്രശസ്ത ബ്രാന്‍ഡുകളുടെ കാര്‍ഡ്‌ബോര്‍ഡ്, പ്ലാസ്റ്റിക് ഭക്ഷ്യ ഉല്‍പ്പന്ന പെട്ടികള്‍ എന്നിവക്കുള്ളിലാണ് ഇവ ഒളിപ്പിച്ചത്. നിരോധിത വസ്തുക്കള്‍ കണ്ടെത്തുന്നതിലും കള്ളക്കടത്ത് ശ്രമങ്ങള്‍ ചെറുക്കുന്നതിലും ദുബൈ കസ്റ്റംസിനുള്ള കഴിവ് പ്രകടമാക്കുന്നതാണ് അതിവിദഗ്ധമായ കഞ്ചാവ് കള്ളക്കടത്ത് വിജയകരമായി കണ്ടെത്തിയതെന്ന് അധികൃതര്‍ പറഞ്ഞു.

Read Also -  ലഹരിമരുന്ന് പുരട്ടിയ ടിഷ്യു പേപ്പര്‍ റോളുകൾ, മൊബൈല്‍ ഫോണുകള്‍, ചാർജറുകൾ; കുവൈത്തിലെ ജയിലിൽ പരിശോധന, അന്വേഷണം

https://www.youtube.com/watch?v=QJ9td48fqXQ