Asianet News MalayalamAsianet News Malayalam

Drugs seized : ദുബൈയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 140 കോടി ദിര്‍ഹത്തിന്റെ ലഹരി വസ്തുക്കള്‍ പിടിച്ചെടുത്തു

കണ്ടെയ്‌നര്‍ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് കസ്റ്റംസ് അറിയിച്ചു.

Dubai customs seized AED 140 crore worth drugs
Author
Dubai - United Arab Emirates, First Published Dec 29, 2021, 11:22 PM IST

ദുബൈ: സമുദ്ര മാര്‍ഗം കടത്താന്‍ ശ്രമിച്ച വന്‍ മയക്കുമരുന്ന് ശേഖരം ദുബൈ കസ്റ്റംസ് (Customs)പിടിച്ചെടുത്തു. 140 കോടി ദിര്‍ഹം വിലവരുന്ന ഒന്നര ടണ്‍ കാപ്റ്റഗണ്‍ കടത്താനുള്ള ശ്രമമാണ് ദുബൈ കസ്റ്റംസ് ജബല്‍ അലി( Jebel Ali), ടീ കോം സെന്റര്‍( Tecom Center ) സംഘങ്ങള്‍ പരാജയപ്പെടുത്തിയത്.

കണ്ടെയ്‌നര്‍ പരിശോധിച്ചപ്പോഴാണ് മയക്കുമരുന്ന് കണ്ടെത്തിയത്. രാജ്യത്തെ തന്നെ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിതെന്ന് കസ്റ്റംസ് അറിയിച്ചു. കസ്റ്റംസിന്റെ തുറമുഖ സുരക്ഷ പദ്ധതിയായ 'സിയാജി'ന്റെ നിരീക്ഷണ ഫലമായാണ് ലഹരിമരുന്ന് പിടികൂടാനായത്. സ്മാര്‍ട്ട് സംവിധാനം ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കപ്പലില്‍ മയക്കുമരുന്ന് ഉണ്ടെന്ന് കണ്ടെത്തിയത്. തുടര്‍ന്ന് കപ്പല്‍ നിരീക്ഷിച്ച് പിടിച്ചെടുക്കുകയായിരുന്നു. 

 

Follow Us:
Download App:
  • android
  • ios