രാവിലെ 6.30 മുതൽ 10.30 വരെയാണ് റേസ് നടക്കുന്നത്. സൈക്ലിങ് റേസിന് ശേഷം ​ഗതാ​ഗതം പുന:സ്ഥാപിക്കും.

ദുബായ്: ദുബായ് സൈക്ലിങ് റേസ് നടക്കുന്നതിനാൽ എമിറേറ്റിലെ ചില റോ‍ഡുകൾ ഫെബ്രുവരി രണ്ടിന് താൽക്കാലികമായി അടച്ചിടുമെന്ന് റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. രാവിലെ 6.30 മുതൽ 10.30 വരെയാണ് റേസ് നടക്കുന്നത്. ദുബായ് ഡിസൈൻ ഡിസ്ട്രിക്ടിൽ നിന്ന് ആരംഭിക്കുന്ന സൈക്ലിങ് റേസ് എക്സ്പോ സിറ്റിയിലാണ് അവസാനിക്കുന്നത്.

Add Asianetnews as a Preferred SourcegooglePreferred

read also: സൗദിയിൽ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികൾക്ക് ദേശീയ വസ്ത്രം നിർബന്ധമാക്കി

ഊദ് മേത്ത റോഡ്, ദുബായ്-അൽഐൻ റോഡ്, ശൈഖ് സായിദ് ബിൻ ഹംദാൻ റോഡ്, എക്സ്പോ റോഡ്, ലഹ്ബാബ് സ്ട്രീറ്റ് എന്നീ റോഡുകളിലാണ് താൽക്കാലിക ​ഗതാ​ഗത തടസ്സം നേരിടുക. പരിപാടി അവസാനിക്കുന്നത് വരെയും റാസ് അൽ ഖോർ റോഡ്, എമിറേറ്റ്സ് റോഡ് തുടങ്ങിയ ബദൽ റൂട്ടുകൾ ഉപയോ​ഗിക്കാൻ യാത്രക്കാരോട് അധികൃതർ ആവശ്യപ്പെട്ടു. സൈക്ലിങ് റേസിന് ശേഷം ​ഗതാ​ഗതം പുന:സ്ഥാപിക്കും.