ശൈഖ് മക്തൂമിന്റെ നാലാമത്തെ പെൺകുഞ്ഞാണ് മറിയം 

ദുബൈ: ദുബൈ ഉപഭരണാധികാരിയും ഉപപ്രധാനമന്ത്രിയും ധനകാര്യ മന്ത്രിയുമായ ശൈഖ് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന് പെൺകുഞ്ഞ് ജനിച്ചു. സഹോദരനും ദുബൈ കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമാണ് തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ ഇക്കാര്യം പങ്കുവെച്ചത്. മറിയം എന്നാണ് കുട്ടിക്ക് പേര് നൽകിയിരിക്കുന്നത്. ശെഖ് ഹംദാൻ തന്നെയാണ് കുഞ്ഞിന്റെ പേരും വെളിപ്പെടുത്തിയത്.

ശൈഖ് മക്തൂമിന്റെ നാലാമത്തെ പെൺകുഞ്ഞാണ് മറിയം. `ആശംസകൾ, മറിയം ബിൻത് മക്തൂം ബിൻ മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂം' എന്നതാണ് ശൈഖ് ഹംദാൻ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ചിരിക്കുന്നത്.

2025 വർഷം ശൈഖ് ഹംദാനെ സംബന്ധിച്ചിടത്തോളവും വളരെ പ്രത്യേകത നിറഞ്ഞതാണ്. മാർച്ചിലാണ് ശൈഖ് ഹംദാന് നാലാമത് ഒരു പെൺകുഞ്ഞ് പിറന്നത്. ഹിന്ദ് എന്നാണ് പേര്. 2021ലാണ് ഇരട്ടക്കുട്ടികളായ റാശിദ്, ശൈഖ ജനിക്കുന്നത്. പിന്നീട് 2023ൽ മൂന്നാമത്തെ കുട്ടിയായ മുഹമ്മദും പിറന്നു.