സലാം കോപ്പി കോര്‍ണര്‍ നയിക്കുന്ന ടീമില്‍ മുന്‍ ടൈറ്റാനിയം ക്യാപ്റ്റന്‍ സുമന്‍ കാവില്‍, റഷീദ് കാസര്‍കോട്, യൂണിവേഴ്‌സിറ്റി താരങ്ങളായ റിയാസ് കോയ, നൗഷാദ്,സുബൈര്‍ തുടങ്ങി പതിനെട്ട് പേരാണ് ഉള്ളത്

ദുബായ്; മുന്‍കാല ഫുട്‌ബോള്‍ താരങ്ങള്‍ക്കും ഫുട്‌ബോള്‍ പ്രേമികള്‍ക്കുമായുള്ള സൗഹൃദ മല്‍സരത്തിനായി ദുബായ് എക്‌സ്പാറ്റ്‌സ് ടീം തായ്‌ലണ്ടിലേക്ക് യാത്രക്കൊരുങ്ങുന്നു. പതിനൊന്ന് രാജ്യങ്ങളില്‍ നിന്നുള്ള ടീമുകളാണ് 13ാമത് ഇന്റര്‍നാഷനല്‍ മാസ്റ്റേര്‍സ് കപ്പിനായുള്ള ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നത്.

യു.എ.ഇ യെ പ്രതിനിധീകരിച്ച് പങ്കെടുക്കുന്ന ദുബായ് എക്‌സ്പാറ്റ് ടീമില്‍ മലയാളികളായ മുന്‍ കേരള താരങ്ങളും യൂണിവേഴ്‌സിററി താരങ്ങളുമുള്‍പ്പെടുന്നു. സലാം കോപ്പി കോര്‍ണര്‍ നയിക്കുന്ന ടീമില്‍ മുന്‍ ടൈറ്റാനിയം ക്യാപ്റ്റന്‍ സുമന്‍ കാവില്‍, റഷീദ് കാസര്‍കോട്, യൂണിവേഴ്‌സിറ്റി താരങ്ങളായ റിയാസ് കോയ, നൗഷാദ്,സുബൈര്‍ തുടങ്ങി പതിനെട്ട് പേരാണ് ഉള്ളത്.