Asianet News Malayalam

സ്വര്‍ണ, വജ്രാഭരണങ്ങള്‍ക്ക് വന്‍ വിലക്കിഴിവ്; മികച്ച പ്രൊമോഷനുമായി ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ്

ഗോള്‍ഡ് ആന്‍ഡ് പ്രഷ്യസ് ജ്വല്ലറി കളക്ഷനുകള്‍ക്ക് 50 ശതമാനം വരെ വിലക്കിഴിവ് മുതല്‍ പണിക്കൂലി പൂര്‍ണമായി ഒഴിവാക്കി നല്‍കുന്നത് വരെയുള്ള വന്‍ ഡിസ്‌കൗണ്ട്‌,  ഡയമണ്ട്, പ്രഷ്യസ് ജ്വല്ലറി എന്നിവ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ സമ്മാനങ്ങളും ലഭിക്കുന്നു. ഡയമണ്ട്, പേള്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ മെഗാ ഡിസ്‌കൗണ്ടായ 75 ശതമാനം വരെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 

DUBAI GOLD & JEWELLERY GROUP ANNOUNCES THE BIGGEST DSS PROMOTION
Author
Dubai - United Arab Emirates, First Published Jul 15, 2021, 5:02 PM IST
  • Facebook
  • Twitter
  • Whatsapp

ദുബൈ: ബലിപെരുന്നാള്‍, സമ്മര്‍ സീസണ്‍ ഓഫറുകളുമായി 'സിറ്റി ഓഫ് ഗോള്‍ഡ് ജ്വല്ലറി സര്‍പ്രൈസസ്' ക്യാമ്പയിന്‍ പ്രഖ്യാപിച്ച് ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ്(ഡിജിജെജി). ദുബൈ സമ്മര്‍ സര്‍പ്രൈസസ്(ഡിഎസ്എസ്) സീസണിന്റെ ഭാഗമായ ക്യാമ്പയിന്‍ ജൂലൈ 15 മുതല്‍ ഓഗസ്റ്റ് 10 വരെ നീളും.

ദുബൈയിലെ 125ല്‍പ്പരം ജ്വല്ലറി ഔട്ട്‌ലറ്റുകളുടെ സഹകരണത്തോടെയാണ് സീസണിലെ വലിയ ക്യാമ്പയിന്‍ നടത്തുന്നത്. മൂന്ന് മികച്ച ഡീലുകളാണ് ക്യാമ്പയിനില്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ക്യാമ്പയിനിന്റെ ഭാഗമാകുന്ന എല്ലാ ഔട്ട്‌ലറ്റുകളിലും ഇത് ലഭ്യമാകും.ഗോള്‍ഡ് ആന്‍ഡ് പ്രഷ്യസ് ജ്വല്ലറി കളക്ഷനുകള്‍ക്ക് 50 ശതമാനം വരെ വിലക്കിഴിവ് മുതല്‍ പണിക്കൂലി പൂര്‍ണമായി ഒഴിവാക്കി നല്‍കുന്നത് വരെയുള്ള വന്‍ ഡിസ്‌കൗണ്ട്‌, ഡയമണ്ട്, പ്രഷ്യസ് ജ്വല്ലറി എന്നിവ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് സൗജന്യ സമ്മാനങ്ങളും ലഭിക്കുന്നു. ഡയമണ്ട്, പേള്‍ ആഭരണങ്ങള്‍ വാങ്ങുമ്പോള്‍ മെഗാ ഡിസ്‌കൗണ്ടായ 75 ശതമാനം വരെ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. 

ഇതിന് പുറമെ 'ഷോപ്പ് ആന്‍ഡ് വിന്‍' ഓഫറിലൂടെ കുറഞ്ഞത് 500 ദിര്‍ഹത്തിന് പര്‍ച്ചേസ് ചെയ്യുന്നവര്‍ക്ക് 150, 000 ദിര്‍ഹം വിലമതിക്കുന്ന ഗോള്‍ഡ് വൗച്ചറുകള്‍ നേടാനും അവസരമുണ്ട്. ഈ വൗച്ചറുകള്‍ ക്യാമ്പയിനില്‍ പങ്കെടുക്കുന്ന ഏത് ഔട്ട്‌ലറ്റുകളില്‍ നിന്നും റെഡീം ചെയ്യാവുന്നതാണ്. ഓഗസ്റ്റ് 10ന് തെരഞ്ഞെടുക്കപ്പെടുന്ന 15 ഭാഗ്യശാലികളുടെ പേര് പ്രഖ്യാപിക്കും. പ്രൊമോഷന്റെ അവസാന ദിവസമായ അന്ന് 10,000 ദിര്‍ഹം വീതം വിലമതിക്കുന്ന സ്വര്‍ണം സമ്മാനമായി നല്‍കും.

ഈദിനും ആഘോഷങ്ങള്‍ക്കും സമ്മാനമായി നല്‍കാന്‍ ഏറ്റവും മികച്ചത് സ്വര്‍ണാഭരണങ്ങളാണെന്നും ഈ സീസണില്‍ ജ്വല്ലറി ഉപഭോക്താക്കള്‍ക്കായി അത്ഭുതകരമായ ഓഫറുകളാണ് ഒരുക്കിയിരിക്കുന്നതെന്നും ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ തവ്ഹീദ് അബ്ദുല്ല പറഞ്ഞു. ഞങ്ങളുടെ ഉപഭോക്താക്കളില്‍ വലിയൊരു വിഭാഗവും രാജ്യത്തെ സ്ഥിരതാമസക്കാരാണ്. ഈദ് അടുക്കുന്ന  അവസരത്തില്‍ ദുബൈയിലെ സ്വര്‍ണാഭരണ ചില്ലറ വിപണിയിലും നല്ല രീതിയിലുള്ള മാറ്റം പ്രതിഫലിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ ആശ്ചര്യപ്പെടുത്തുന്ന വിലക്കിഴിവുകള്‍ നല്‍കുന്ന പ്രൊമോഷനിലൂടെ അവരുടെ ആഘോഷത്തിന് മാറ്റ് കൂട്ടുന്നതാണ് ഏറ്റവും മികച്ച മാര്‍ഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വര്‍ണാഭരണ വ്യാപാര രംഗത്ത് ഗുണനിലവാരത്തിന്റെയും സേവനങ്ങളുടെയും മേന്മ വര്‍ധിപ്പിക്കാനും ദുബൈയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഈ സമ്മര്‍ സീസണില്‍ കൂടുതല്‍ നല്ല ഷോപ്പിങ് അനുഭവം സമ്മാനിക്കാനുമാണ് പുതിയ ക്യാമ്പയിനിലൂടെ ലക്ഷ്യമാക്കുന്നതെന്ന് ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ചെയര്‍മാന്‍ വ്യക്തമാക്കി.

പുതിയ പദ്ധതിക്ക് തുടക്കമിടാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും ദുബൈയിലെ സന്ദര്‍ശകര്‍ക്കും താമസക്കാര്‍ക്കും അത്യുഗ്രന്‍ ജ്വല്ലറി സര്‍പ്രൈസുകള്‍ നല്‍കുന്നതിനായി പ്രധാനപ്പെട്ട ഓഹരി ഉടമകള്‍ പങ്കാളികളായതായും ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് ബോര്‍ഡ് മെമ്പറും ചെയര്‍പേഴ്ണും(മാര്‍ക്കറ്റിങ്) സ്ട്രാറ്റജിക് അലയന്‍സ്, ആന്‍ഡ് പാര്‍ട്ണര്‍ഷിപ്പ് സെക്ടര്‍ ഡിസിറ്റിസിഎം ആന്‍ഡ് എന്‍ടിറ്റീസ് സിഇഒയുമായ ലൈല സുഹൈല്‍ പറഞ്ഞു.

ദുബൈയിലെ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കുംമികച്ച ഷോപ്പിങ് അനുഭവം ഉറപ്പാക്കുന്നതിനായി തങ്ങളുടെ സ്ട്രാറ്റജിക് പാര്‍ട്ണറും ഇന്‍ഡസ്ട്രിയിലെ പ്രമുഖരുമായ ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പുമായി സഹകരിച്ച് പ്രവര്‍ത്തിക്കാനായതില്‍ സന്തോഷമുണ്ടെന്ന് ദുബൈ ഫെസ്റ്റിവല്‍സ് ആന്‍ഡ് റീട്ടെയില്‍ എസ്റ്റാബ്ലിഷ്‌മെന്റ് സിഇഒ അഹ്മദ് അല്‍ ഘാജ പറഞ്ഞു. ഈ ക്യാമ്പയിനില്‍ ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പ് രണ്ട് സ്ട്രാറ്റജിക് പാര്‍ട്ണര്‍മാരുമായും സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. 'നോളജ് പാര്‍ട്ണറാ'യി ഇന്റര്‍നാഷണല്‍ ജെമോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും 'ഡെസ്റ്റിനേഷന്‍ പാര്‍ട്ണറാ'യി 'ഇത്ര ദുബൈ'യും ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പിനൊടൊപ്പം പങ്കാളികളാകുന്നു. 

ക്യാമ്പയിനില്‍  പങ്കെടുക്കുന്ന 125 റീട്ടെയ്ല്‍ ഔട്ട്‌ലറ്റുകളുടെയും അവയുടെ ലൊക്കേഷനുകളും വിവരങ്ങള്‍ അറിയാന്‍ ദുബൈ ഗോള്‍ഡ് ആന്‍ഡ് ജ്വല്ലറി ഗ്രൂപ്പിന്റെ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക, https://dubaicityofgold.com/

Follow Us:
Download App:
  • android
  • ios