ദുബൈ: കൊവിഡ് രോഗബാധ കണ്ടെത്താനുള്ള പി.സി.ആര്‍ ടെസ്റ്റിന്റെ നിരക്ക് കുറച്ചതായി ദുബൈ ഹെല്‍ത്ത് അതോരിറ്റി അറിയിച്ചു. ഇനി മുതല്‍ പരിശോധനയ്ക്ക് 250 ദിര്‍ഹമായിരിക്കും ഈടാക്കുക. പൊതുജനങ്ങള്‍ക്ക് പരിശോധന കൂടുതല്‍ പ്രാപ്യമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് നിരക്ക് കുറച്ചത്. 

രോഗപ്രതിരോധ നടപടികളുടെ ഭാഗമായും മുന്‍കരുതലെന്ന നിലയിലും കൂടുതലായി സ്വന്തം പരിശോധന നടത്താന്‍ ജനങ്ങളെ പ്രോത്സാഹിപ്പിക്കുക കൂടിയാണ് ഇതുകൊണ്ട് ലക്ഷ്യമാക്കുന്നത്. കൊവിഡ് പ്രതിരോധിക്കുന്നതിനും സമൂഹത്തിന്റെ  സുരക്ഷയും ജനങ്ങളുടെ ആരോഗ്യ സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള എല്ലാ നടപടികളും സ്വീകരിക്കുമെന്നും ദുബൈ ഹെല്‍ത്ത് അതോരിറ്റി അറിയിച്ചു.