ദുബായ്:  അനധികൃതമായി ഡ്രോണുകള്‍ പറത്തിയെന്ന സംശയത്തെ തുടര്‍ന്ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം വെള്ളിയാഴ്ച അര മണിക്കൂറോളം നിര്‍ത്തിവെച്ചു. രാവിലെ പ്രാദേശിക സമയം 10.13 മുതല്‍ 10.45വരെ വ്യോമ ഗതാഗതം നിര്‍ത്തിവെച്ചതായി വിമാനത്താവള വക്താവ് അറിയിച്ചു.

വിമാനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന്  എല്ലാ മാര്‍ഗങ്ങളും സ്വീകരിച്ചുവെന്നും അധികൃതര്‍ അറിയിച്ചു. ഡ്രോണ്‍ പറത്തിയെന്ന സംശയത്തെ തുടര്‍ന്ന് വിമാനങ്ങള്‍ വൈകിയെന്ന് എമിറേറ്റ്സ് വക്താവും സ്ഥിരീകരിച്ചു. യാത്രക്കാര്‍ക്ക് നേരിട്ട ബുദ്ധിമുട്ടില്‍ എമിറേറ്റ്സ് ഖേദം പ്രകടിപ്പിച്ചു.

കടപ്പാട് : ഖലീജ് ടൈംസ്