Asianet News MalayalamAsianet News Malayalam

പ്രവാസിയുടെ ഭാര്യയും മകളും കൊല്ലപ്പെട്ടനിലയില്‍; പ്രതി പിടിയില്‍

 പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണവിവരമറിഞ്ഞ് നിസാര്‍ നാട്ടിലേക്ക് തിരിച്ചു. 

dubai man's wife and daughter killed
Author
Uttar Pradesh, First Published Oct 14, 2019, 9:00 AM IST

ദുബായ്: പ്രവാസി ഇന്ത്യക്കാരന്‍റെ ഭാര്യയെയും മകളെയും വീട്ടിന് സമീപത്തെ കൃഷിയിടത്തില്‍  കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. ദുബായില്‍ ജോലി ചെയ്യുന്ന നിസാറിന്‍റെ ഭാര്യ ഉത്തര്‍പ്രദേശ് അസംഖര്‍ സ്വദേശിയായ നൂറാന്‍(40), മകള്‍ ഖസല(18) എന്നിവരാണ് കൊല്ലപ്പെട്ടത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അസംഗഢ് സ്വദേശിയായ ശുഭം വിശ്വകര്‍മ്മയാണ് അറസ്റ്റിലായത്. 

ഇയാള്‍ക്ക് നേരത്തെ ഖസലയെ ഇഷ്ടമായിരുന്നു. എന്നാല്‍ പെണ്‍കുട്ടി ഇയാളില്‍നിന്നും അകലാന്‍ ശ്രമിച്ചു. എന്നാല്‍ ഇതില്‍ വൈരാഗ്യം പൂണ്ട് ഇയാള്‍ അമ്മയെയും മകളെയും കൊലപ്പെടുത്തുകയായിരുന്നു. വഴിപോക്കരാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മരണവിവരമറിഞ്ഞ് നിസാര്‍ നാട്ടിലേക്ക് തിരിച്ചു. 

Follow Us:
Download App:
  • android
  • ios