മെട്രോ സര്‍വീസ് തടസപ്പെട്ടതോട സെന്റര്‍ പോയിന്റ്, എക്സ്പോ സ്റ്റേഷനുകളിലേക്കുള്ള യാത്രക്കാര്‍ക്കായി റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി ബസുകള്‍ സജ്ജമാക്കി. 

ദുബൈ: സാങ്കേതിക തകരാര്‍ മൂലം ദുബൈ മെട്രോയുടെ പ്രവര്‍ത്തനം ഭാഗികമായി തടസപ്പെട്ടു. റെഡ് ലൈനില്‍ ജിജികോ സ്റ്റേഷനിലാണ് സാങ്കേതിക തകരാറുണ്ടായതെന്ന് ദുബൈ റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി ബുധനാഴ്ച വൈകുന്നേരം ട്വീറ്റ് ചെയ്‍തു.

Scroll to load tweet…

മെട്രോ സര്‍വീസ് തടസപ്പെട്ടതോട സെന്റര്‍ പോയിന്റ്, എക്സ്പോ സ്റ്റേഷനുകളിലേക്കുള്ള യാത്രക്കാര്‍ക്കായി റോഡ്സ് ആന്റ് ട്രാന്‍സ്‍പോര്‍ട്ട് അതോറിറ്റി ബസുകള്‍ സജ്ജമാക്കി. അതേസമയം ജിജികോ സ്റ്റേഷന്‍ പ്ലാറ്റ്ഫോം ഒന്നിലെ (സെന്റര്‍പോയിന്റിലേക്കുള്ള ദിശയില്‍) സേവനങ്ങള്‍ മാത്രമേ തടസപ്പെട്ടിട്ടുള്ളൂ എന്ന് ആര്‍.ടി.എ പിന്നീട് അറിയിച്ചു.

Scroll to load tweet…


Read also: പ്രവാസികള്‍ക്ക് തിരിച്ചടി; സ്‍കൂളുകളില്‍ അധ്യാപക തസ്‍തികകളില്‍ ഉള്‍പ്പെടെ സ്വദേശിവത്കരണം വരുന്നു