ദുബായ്: സാങ്കേതിക തകരാറുകളെ തുടര്‍ന്ന് ദുബായ് മെട്രോയുടെ പ്രവര്‍ത്തനം ഏറെ നേരം തടസപ്പെട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ തിരക്കേറിയ സമയത്താണ് സാങ്കേതിക തകരാറുണ്ടായത്. തുടര്‍ന്ന് റാഷിദിയ്യക്കും യുഎഇ എക്സ്‍ചേഞ്ചിനും ഇടയ്ക്ക് ട്രെയിനുകള്‍ നിര്‍ത്തിയിടുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരവധി യാത്രക്കാര്‍ സോഷ്യല്‍ മീഡിയയിലും വിവരങ്ങള്‍ പങ്കുവെച്ചു.

 

കടപ്പാട്: ഖലീജ് ടൈംസ്