പെരുന്നാളിന് ശേഷം കൂടുതല്‍ മേഖലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ദുബായ് സാധാരണ ഗതിയിലേക്ക് തിരിച്ചുവരുന്നതിന്റെ ഭാഗമായാണ് മെട്രോയുടെ പുതിയ സമയക്രമം.

ദുബായ്: ബുധനാഴ്ച മുതല്‍ ദുബായ് മെട്രോ രാത്രി 12 വരെ സര്‍വീസ് നടത്തുമെന്ന് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി അറിയിച്ചു. വെള്ളിയാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ രാവിലെ ഏഴ് മണി മുതല്‍ രാത്രി 12 വരെയായിരിക്കും മെട്രോ സര്‍വീസ്. അതേസമയം വെള്ളിയാഴ്ചകളില്‍ രാവിലെ 10 മുതല്‍ രാത്രി 12 വരെയായിരിക്കും സര്‍വീസ്.

നിലവില്‍ രാവിലെ ഏഴ് മുതല്‍ രാത്രി ഒന്‍പത് മണി വരെയാണ് ദുബായ് മെട്രോ സര്‍വീസ് നടത്തുന്നത്. പെരുന്നാളിന് ശേഷം കൂടുതല്‍ മേഖലകളില്‍ നിയന്ത്രണങ്ങളില്‍ ഇളവ് പ്രഖ്യാപിച്ച് ദുബായ് സാധാരണ ഗതിയിലേക്ക് തിരിച്ചുവരുന്നതിന്റെ ഭാഗമായാണ് മെട്രോയുടെ പുതിയ സമയക്രമം. തീയറ്ററുകളടക്കമുള്ള ഉല്ലാസ കേന്ദ്രങ്ങളും നാളെ മുതല്‍ തുറക്കും. മാളുകളുടെ പ്രവൃത്തിസമയം ദീര്‍ഘിപ്പിച്ചിട്ടുണ്ട്. ജിംനേഷ്യങ്ങളും സ്‍പോര്‍ട്സ് സെന്ററുകളും നാളെ മുതല്‍ തുറന്ന് പ്രവര്‍ത്തിക്കും.