അനധികൃമായി ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികളെ പിടികൂടാന്‍ റമദാന്‍ ആദ്യം മുതല്‍ ശക്തമായ പരിശോധനയാണ് അധികൃതര്‍ നടത്തിവരുന്നത്. ഇത്തരക്കാര്‍ സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. 

ദുബൈ: തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടിയ 54 ഗാര്‍ഹിക തൊഴിലാളികളെ റമദാനില്‍ അറസ്റ്റ് ചെയ്‍തതായി ദുബൈ പൊലീസ് അറിയിച്ചു. യഥാര്‍ത്ഥ തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടിയ ശേഷം അനധികൃതമായി ജോലി ചെയ്യുന്ന തൊഴിലാളികളെ ജോലിക്ക് നിയോഗിക്കരുതെന്ന് ദുബൈ പൊലീസ് ഇന്‍ഫില്‍ട്രേറ്റ്സ് വിഭാഗം ഡയറക്ടര്‍ കേണല്‍ അലി സലീം മുന്നറിയിപ്പ് നല്‍കി.

അനധികൃമായി ജോലി ചെയ്യുന്ന ഗാര്‍ഹിക തൊഴിലാളികളെ പിടികൂടാന്‍ റമദാന്‍ ആദ്യം മുതല്‍ ശക്തമായ പരിശോധനയാണ് അധികൃതര്‍ നടത്തിവരുന്നത്. ഇത്തരക്കാര്‍ സമൂഹത്തിന്റെ സുരക്ഷക്ക് ഭീഷണിയാണെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. പിടിയിലായവരില്‍ വിവിധ രാജ്യക്കാരുണ്ട്. വ്യാജ പേരുകളില്‍ വീടുകളില്‍ മണിക്കൂര്‍ അടിസ്ഥാനത്തിലാണ് ഇത്തരക്കാര്‍ ജോലി ചെയ്യുന്നത്. കുറ്റകൃത്യങ്ങളും മറ്റും സംഭവിക്കാനുള്ള സാധ്യത കണക്കിലെടുക്കുമ്പോള്‍ വലിയ സുരക്ഷാ ഭീഷണിയാണ് ഇക്കൂട്ടര്‍ ഉയര്‍ത്തുന്നത്. രാജ്യത്തെ താമസ നിയമങ്ങള്‍ കൂടി ലംഘിക്കുന്നതിനാല്‍ ഇത്തരത്തിലുള്ള ആളുകളെ ശ്രദ്ധയില്‍പെട്ടാല്‍ അധികൃതരെ വിവരമറിയിക്കണമെന്നും പൊലീസ് അഭ്യര്‍ത്ഥിച്ചു.