Asianet News MalayalamAsianet News Malayalam

വാട്സാപ്പ് വഴി മെസേജ്, പണം നല്‍കിയാൽ ജിപിഎസ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യും; വമ്പൻ ലഹരിമരുന്ന് റാക്കറ്റ് പിടിയിൽ

ഉപഭോക്താക്കള്‍ക്ക് പ്രതികള്‍ വാട്സാപ്പ് വഴി സന്ദേശങ്ങള്‍ അയച്ച് ഹാഷിഷ്, ക്രിസ്റ്റല്‍ മെത്ത്, വേദനസംഹാരികള്‍ തുടങ്ങിയവയുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുകയാണ് പ്രതികളുടെ രീതി.

Dubai Police arrested 280 suspects WhatsApp drug delivery service
Author
First Published Mar 21, 2024, 6:46 PM IST

ദുബൈ: വാട്സാപ്പ് ഡെലിവറി സര്‍വീസ് വഴി നിരോധിത മരുന്നുകളും ലഹരിമരുന്നും വില്‍പ്പന നടത്താന്‍ ശ്രമിച്ചെന്ന് സംശയിക്കുന്ന 280 പേരെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. എക്കണോമിക്സ് സെക്യൂരിറ്റി സെന്‍ററുമായി സഹകരിച്ച് ജൂണിനും ഡിസംബറിനും ഇടയില്‍ നടത്തിയ കുറ്റകൃത്യ വിരുദ്ധ കാമ്പയിനിലാണ് പ്രതികള്‍ പിടിയിലായത്.

ഉപഭോക്താക്കള്‍ക്ക് പ്രതികള്‍ വാട്സാപ്പ് വഴി സന്ദേശങ്ങള്‍ അയച്ച് ഹാഷിഷ്, ക്രിസ്റ്റല്‍ മെത്ത്, വേദനസംഹാരികള്‍ തുടങ്ങിയവയുടെ വില്‍പ്പന പ്രോത്സാഹിപ്പിക്കുകയാണ് പ്രതികളുടെ രീതി. വില്‍പ്പന ഉറപ്പിച്ച് കഴിഞ്ഞാല്‍ ആവശ്യക്കാര്‍ ബാങ്ക് വഴി പണം കൈമാറണം. തുടര്‍ന്ന് ഏതെങ്കിലും വിജനമായ സ്ഥലങ്ങളില്‍ ഇവ കുഴിച്ചിടും. ഉപഭോക്താക്കള്‍ക്ക് നിരോധിത മരുന്നുകള്‍ കുഴിച്ചിട്ട സ്ഥലത്തെ ജിപിഎസ് ലൊക്കേഷന്‍ ഷെയര്‍ ചെയ്യുകയാണ് ചെയ്തിരുന്നതെന്ന് മയക്കുമരുന്ന് വിരുദ്ധ വിഭാഗം ഡയറക്ടര്‍ മേജര്‍ ജനറല്‍ ഈദ് താനി ഹരീബ് പറഞ്ഞു. 

Read Also - പ്രവാസിക്കെതിരെ കമ്പനിയുടെ കള്ളക്കേസ്, അമ്മ മരിച്ചിട്ടും നാട്ടിൽ പോകാനായില്ല; ഒടുവിൽ രക്ഷക്കെത്തിയത് കോടതി

ആവശ്യക്കാരല്ലാത്തവര്‍ക്കും പ്രതികള്‍ സന്ദേശങ്ങള്‍ അയച്ചിരുന്നു. പൊതുജനങ്ങളെ നിരോധിത മരുന്നുകള്‍ ഉപയോഗിക്കാന്‍ പ്രേരിപ്പിക്കുന്നതാണിത്. കഴിഞ്ഞ ജൂണ്‍ മുതല്‍ ഡിസംബര്‍ വരെ നടത്തിയ ക്യാമ്പയിനിലൂടെ 118 കിലോ നിരോധിത മരുന്നുകളാണ് പിടിച്ചെടുത്തത്. ഉ​പ​ഭോ​ക്താ​ക്ക​ളു​മാ​യി നേ​രി​ട്ട്​ ഇ​ട​പെ​ടാ​ത്ത​തി​നാ​ൽ പ്ര​തി​ക​ളെ ക​ണ്ടെ​ത്തു​ക വെ​ല്ലു​വി​ളി​യാ​യി​രു​ന്നു. സാമൂഹിക ​മാ​ധ്യ​മ​ങ്ങ​ളി​ലെ വി​വ​ര​ങ്ങ​ൾ പരിശോധിച്ചാണ്​ ബാ​ങ്ക്​ അ​ക്കൗ​ണ്ട് വ​ഴി പ​ണം സ്വീ​ക​രി​ച്ച​വ​രെ ക​ണ്ടെ​ത്തി​യ​ത്. ബാ​ങ്ക്​ അ​ക്കൗ​ണ്ട് തു​റ​ക്കാ​നാ​യി തൊ​ഴി​ലാ​ളി​ക​ളു​ടെ​യും കു​ട്ടി​ക​ളു​ടെ​യും എ​മി​റേ​റ്റ്​​സ്​ ഐ​ഡി​യാ​ണ്​ ഇ​വ​ർ ഉ​പ​യോ​ഗി​ച്ചി​രു​ന്ന​തെ​ന്നും അ​ന്വേ​ഷ​ണ​ത്തി​ൽ വ്യ​ക്ത​മാ​യി. സം​ശ​യ​ക​ര​മാ​യ 810 ബാ​ങ്ക്​ അ​ക്കൗ​ണ്ടു​ക​ളാ​ണ്​ സാ​മ്പ​ത്തി​ക​സു​ര​ക്ഷ സെ​ന്‍റ​ർ തി​രി​ച്ച​റി​ഞ്ഞ​ത്. ജൂ​ണി​നും ഡി​സം​ബ​റി​നും ഇ​ട​യി​ൽ മ​രു​ന്ന്​ ഇ​ട​പാ​ടു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന്​ സം​ശ​യി​ക്കു​ന്ന 600 വാ​ട്​​സ്ആ​പ്​ അ​ക്കൗ​ണ്ടു​ക​ളാ​ണ്​ ​ബ്ലോ​ക്ക്​ ചെ​യ്ത​ത്​.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...


 

Follow Us:
Download App:
  • android
  • ios