ദുബൈ: സൈബര്‍ തട്ടിപ്പിലൂടെ 1,180 കോടി ദിര്‍ഹത്തിന്റെ കവര്‍ച്ച നടത്താന്‍ ശ്രമിച്ച 97 പേരെ ദുബൈ പൊലീസ് കഴിഞ്ഞ വര്‍ഷം പിടികൂടി. സാമൂഹിക മാധ്യമങ്ങള്‍ വഴി തെറ്റിദ്ധരിപ്പിച്ച് ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ ചോര്‍ത്തിയാണ് തട്ടിപ്പ്.

പൊലീസിന്റെ പിടിയിലായവരില്‍ രാജ്യാന്തര കുറ്റവാളികളും ഉള്‍പ്പെടുന്നു. കഴിഞ്ഞവര്‍ഷം 1,078 അക്കൗണ്ടുകളില്‍ നിന്ന് തട്ടിയെടുത്ത പണം വീണ്ടെടുത്തതായി ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ ജമാല്‍ സാലിം അല്‍ ജലാഫ് പറഞ്ഞു. ഫോണ്‍ കോളുകള്‍, എസ്എംഎസ്, വാട്‌സാപ്, ഇ മെയില്‍ എന്നിവ കൈകാര്യം ചെയ്യുമ്പോള്‍ ജാഗ്രത പുലര്‍ത്തണമെന്ന് പൊലീസ് അറിയിച്ചു.