അന്താരാഷ്ട്ര ലഹരിവിരുദ്ധ ഏജന്‍സികളില്‍ നിന്ന് ലഭിച്ച 68 സുരക്ഷാ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ 3.512 ടണ്‍ ലഹരിമരുന്നും നിരോധിത മരുന്നുകളുമാണ് കണ്ടെത്തിയത്. ഇതില്‍ 34 പേരെ അറസ്റ്റ് ചെയ്തതായി ദുബൈ പൊലീസ് അറിയിച്ചു.

ദുബൈ: 2020ലെ അവസാന നാലുമാസത്തിനുള്ളില്‍ ദുബൈ പൊലീസ് പിടിച്ചെടുത്തത് 1,034 കിലോഗ്രാം ലഹരിമരുന്ന്. ഇതുമായി ബന്ധപ്പെട്ട 728 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 1,044 പ്രതികളെ അറസ്റ്റ് ചെയ്തതായും ഇത്തരം ഉല്‍പ്പന്നങ്ങള്‍ വില്‍ക്കാന്‍ ശ്രമിക്കുന്ന 16 വെബ്‌സൈറ്റുകള്‍ ബ്ലോക്ക് ചെയ്‌തെന്നും അധികൃതര്‍ വെള്ളിയാഴ്ച വ്യക്തമാക്കി.

അന്താരാഷ്ട്ര ലഹരിവിരുദ്ധ ഏജന്‍സികളില്‍ നിന്ന് ലഭിച്ച 68 സുരക്ഷാ മുന്നറിയിപ്പുകളുടെ അടിസ്ഥാനത്തില്‍ 3.512 ടണ്‍ ലഹരിമരുന്നും നിരോധിത മരുന്നുകളുമാണ് കണ്ടെത്തിയത്. ഇതില്‍ 34 പേരെ അറസ്റ്റ് ചെയ്തതായി ദുബൈ പൊലീസ് അറിയിച്ചു. മറ്റ് രാജ്യങ്ങളിലെ ഏജന്‍സികളുമായും മറ്റ് എമിറേറ്റുകളിലെ സുരക്ഷാ ഉദ്യോഗസ്ഥരുമായും സഹകരിച്ചായിരുന്നു ദുബൈ പൊലീസ് നിരവധി ഓപ്പറേഷനുകള്‍ നടത്തിയത്. സമൂഹത്തെയും പ്രത്യേകിച്ച് യുവാക്കളെയും നശിപ്പിക്കുന്ന ലഹരി മരുന്ന് ഉപയോഗവും ഇതിന്റെ കടത്തും തടയാന്‍ വേണ്ട ശക്തമായ പ്രവര്‍ത്തനങ്ങള്‍ തുടരുമെന്ന് ദുബൈ പൊലീസിലെ ആന്റി നാര്‍ക്കോട്ടിക്‌സ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഈദ് മുഹമ്മദ് താനി ഹരിബ് പറഞ്ഞു.