Asianet News MalayalamAsianet News Malayalam

Gulf News : യുഎഇയില്‍ വന്‍ മയക്കുമരുന്ന് വേട്ട; 300 കോടിയിലേറെ രൂപയുടെ ലഹരിമരുന്ന് പിടിച്ചെടുത്തു

'ലൊക്കേഷന്‍സ് എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് ദുബൈ പൊലീസ് 1,342 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തത്.

Dubai Police seized drugs worth over 300 crore
Author
Dubai - United Arab Emirates, First Published Nov 25, 2021, 10:16 PM IST

ദുബൈ:  കോടികളുടെ മയക്കുമരുന്നുമായി പ്രതികള്‍ ദുബൈയില്‍(Dubai) പിടിയില്‍. ദുബൈ പൊലീസ് (Dubai police)നടത്തിയ അന്വേഷണത്തില്‍ 91 ലഹരിമരുന്ന് ഇടപാടുകാര്‍ (drug dealers)അറസ്റ്റിലായി. 17.6 കോടി ദിര്‍ഹത്തിന്റെ(357 കോടി ഇന്ത്യന്‍ രൂപ) മയക്കുമരുന്നാണ്(narcotics ) പിടിച്ചെടുത്തത്.

സാമൂഹിക മാധ്യമങ്ങളുടെ സഹായത്തോടെ അന്തര്‍ദേശീയ ക്രിമിനല്‍ സംഘങ്ങളുമായി ചേര്‍ന്നാണ് പ്രതികള്‍ രാജ്യത്ത് മയക്കുമരുന്ന് ഇടപാടുകള്‍ നടത്തിയിരുന്നത്. 'ലൊക്കേഷന്‍സ് എന്ന് പേരിട്ട ഓപ്പറേഷനിലൂടെയാണ് ദുബൈ പൊലീസ് 1,342 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തത്. സംശയാസ്പദമായ ഓണ്‍ലൈന്‍ ഇടപാടുകളോ കുറ്റകൃത്യങ്ങളോ ശ്രദ്ധയില്‍പ്പെട്ടാല്‍ ആന്റി സൈബര്‍ ക്രൈം പ്ലാറ്റ്‌ഫോമിന്റെ www.ecrime.ae എന്ന വെബ്‌സൈറ്റ് വഴി അറിയിക്കണമെന്ന് ദുബൈ പൊലീസ് കമാന്‍ഡര്‍ ഇന്‍ ചീഫ് ലെഫ്. ജനറല്‍ അബ്ദുല്ല ഖലീഫ അല്‍ മറി പറഞ്ഞു.

 

ജോലി ചെയ്‍തിരുന്ന വീട്ടില്‍ നിന്ന് പണവും ഫോണും മോഷ്‍ടിച്ചു; പ്രവാസി ഇന്ത്യക്കാരിക്കെതിരെ കേസ്

കുവൈത്ത് സിറ്റി: ജോലി ചെയ്‍തിരുന്ന വീട്ടില്‍ നിന്ന് പണവും മൊബൈല്‍ ഫോണും മോഷ്‍ടിച്ചെന്ന (Theft) പരാതിയില്‍ കുവൈത്തില്‍ (Kuwait) ഇന്ത്യക്കാരിക്കെതിരെ കേസ്. 28 വയസുകാരിയായ വീട്ടുജോലിക്കാരി 470 കുവൈത്തി ദിനാറും (1.15 ലക്ഷത്തിലധികം ഇന്ത്യന്‍ രൂപ) ഒരു സാംസങ് സ്‍മാര്‍ട്ട് ഫോണും മോഷ്‍ടിച്ചെന്നാണ് പരാതി. തന്റെ 62 വയസുകാരിയായ അമ്മയുടെ പണവും ഫോണുമാണ് ഇവര്‍ കവര്‍ന്നതെന്നും പരാതിക്കാരന്‍ ആരോപിച്ചു. ഫഹദ് അല്‍ അഹ്‍മദ് പൊലീസ് സ്റ്റേഷനിലാണ് പരാതി ലഭിച്ചത്. തുടര്‍ന്ന് മോഷണത്തിനും വിശ്വാസ വഞ്ചനയ്‍ക്കും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്‍തു. ആരോപണ വിധേയായ ഇന്ത്യക്കാരി ഒളിവിലാണ്. പണം നഷ്‍ടമായ വൃദ്ധയ്‍ക്ക് വേണ്ടി പവര്‍ ഓഫ് അറ്റോര്‍ണി ഉപയോഗിച്ച് മകന്‍ നിയമ നടപടി സ്വീകരിക്കുകയായിരുന്നു.

Follow Us:
Download App:
  • android
  • ios