Asianet News MalayalamAsianet News Malayalam

സോഷ്യല്‍ മീഡിയയിലെ ഈ അക്കൗണ്ടുകള്‍ സൂക്ഷിക്കുക; മുന്നറിയിപ്പുമായി ദുബായ് പൊലീസ്

പ്രശസ്തനായ ഒരാളുടെ പേരില്‍ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ നിര്‍മ്മിച്ചായിരുന്നു തട്ടിപ്പ്. തനിക്ക് അത്യാവശ്യമായി കുറച്ച് പണം വേണമെന്നും വിദേശത്തുള്ള താന്‍ നാട്ടിലെത്തിയാല്‍ പണവും പാരിതോഷികങ്ങളും തിരികെ നല്‍കാമെന്നും ഇയാള്‍ വാഗ്ദാനം ചെയ്തു.

Dubai Police warn against these social media accounts
Author
Dubai - United Arab Emirates, First Published Nov 12, 2018, 3:47 PM IST

ദുബായ്: പ്രമുഖരായ ആളുകളുടെ പേരില്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാജ പ്രൊഫൈലുകല്‍ സൃഷ്ടിച്ച് നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി ദുബായ് പൊലീസ്. ഇത്തരത്തില്‍ പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി ഒരു സ്ത്രീ കൂടി പൊലീസിനെ സമീപിച്ചു.

പ്രശസ്തനായ ഒരാളുടെ പേരില്‍ ഇന്‍സ്റ്റഗ്രാം പ്രൊഫൈല്‍ നിര്‍മ്മിച്ചായിരുന്നു തട്ടിപ്പ്. തനിക്ക് അത്യാവശ്യമായി കുറച്ച് പണം വേണമെന്നും വിദേശത്തുള്ള താന്‍ നാട്ടിലെത്തിയാല്‍ പണവും പാരിതോഷികങ്ങളും തിരികെ നല്‍കാമെന്നും ഇയാള്‍ വാഗ്ദാനം ചെയ്തു. ഇതനുസരിച്ചാണ് പണം ട്രാന്‍സ്ഫര്‍ ചെയ്തുനല്‍കിയത്. എന്നാല്‍ ഇത് തട്ടിപ്പായിരുന്നെന്ന് പിന്നീടാണ് ഇവര്‍ക്ക് മനസിലായത്. തുടര്‍ന്ന് പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നെന്ന് എമിറാത്ത് എല്‍ യൗം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നത്.

പ്രമുഖരായ വ്യക്തികളുടെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ കാണുന്ന അക്കൗണ്ടുകളും അവയില്‍ നിന്ന് വരുന്ന സന്ദേശങ്ങളും സൂക്ഷിക്കണമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. യഥാര്‍ത്ഥ പ്രൊഫൈലുകളെ വെല്ലുന്ന എല്ലാ വിവരങ്ങളും ഇതിലുണ്ടാകും. സര്‍ക്കാര്‍ ഏജന്‍സികളുടെ ഔദ്ദ്യോഗിക പ്രൊഫൈലുകളെന്ന പേരിലും വ്യാജന്മാര്‍ വിലസുന്നുണ്ട്. മറ്റുള്ളവര്‍ക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ച് തട്ടിപ്പുകാര്‍ പണം അപഹരിച്ച സംഭവങ്ങളും  റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്.

Follow Us:
Download App:
  • android
  • ios