തിരുവോണദിനത്തില്‍ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ദുബൈ രാജകുമാരി മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നത്.

ദുബൈ: പ്രവാസി മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് ദുബൈ രാജകുമാരി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ പുത്രി ശൈഖ മറിയം ബിന്‍ത് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഗള്‍ഫ് മലയാളികള്‍ക്ക് ഓണാശംസ അറിയിച്ചത്. 

തിരുവോണദിനത്തില്‍ ഇന്‍സ്റ്റാഗ്രാമിലൂടെയാണ് ദുബൈ രാജകുമാരി മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്നത്. ഇന്‍സ്റ്റാഗ്രാം സ്‌റ്റോറീസില്‍ വലിയ പൂക്കളത്തിനൊപ്പം ഹാപ്പി ഓണം എന്ന് കുറിച്ച ചിത്രം ശൈഖ് മറിയം പോസ്റ്റ് ചെയ്തു. ഇതാദ്യമായാണ് ഒരു രാജകുടുംബാംഗം ഓണാശംസകള്‍ നേരുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona