പ്രധാനമായും വാഹനങ്ങളും അഞ്ച് ഭാഗങ്ങള്‍ ഓരോ യാത്രയ്ക്ക് മുമ്പും ശേഷവും അണുവിമുക്തമാക്കി സുരക്ഷ ഉറപ്പാക്കണമെന്നാണ് വീഡിയോ സന്ദേശത്തിലെ നിര്‍ദേശം. 

ദുബായ്: കാറുകള്‍ അണുവിമുക്തമാക്കുന്ന കാര്യത്തില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന നിര്‍ദേശവുമായി ദുബായ് റോഡ് ട്രാന്‍സ്‍പോര്‍ട്ട് അതോരിറ്റി. യാത്ര പുറപ്പെടുന്നതിനും മുമ്പും യാത്ര കഴിഞ്ഞ് മടങ്ങിയെത്തിയ ശേഷവും കാറുകള്‍ അണുവിമുക്തമാക്കണമെന്നാണ് വെള്ളിയാഴ്ച പുറത്തിറക്കിയ വീഡിയോ സന്ദേശത്തില്‍ ആര്‍.ടി.എ ആവശ്യപ്പെട്ടിരിക്കുന്നത്.

പ്രധാനമായും വാഹനങ്ങളും അഞ്ച് ഭാഗങ്ങള്‍ ഓരോ യാത്രയ്ക്ക് മുമ്പും ശേഷവും അണുവിമുക്തമാക്കി സുരക്ഷ ഉറപ്പാക്കണമെന്നാണ് വീഡിയോ സന്ദേശത്തിലെ നിര്‍ദേശം. വാഹനങ്ങളുടെ അകത്തും പുറത്തുമുള്ള ഡോര്‍ ഹാന്റിലുകള്‍, സ്റ്റിയിറിങ് വീല്‍, ഗിയര്‍ സ്റ്റിക്ക്, ഇലക്ട്രോണിക് ഉപകരണങ്ങള്‍, സീറ്റ് ബെല്‍റ്റുകള്‍ എന്നിങ്ങനെ എപ്പോഴും സ്പര്‍ശിക്കപ്പെടാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ വൃത്തിയാക്കിയിരിക്കണം. 

Scroll to load tweet…