യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ട്വിറ്ററിലൂടെ ദീപാവലി ആശംസകള്‍ നേര്‍ന്നു.

അബുദാബി: ദീപാവലി ആശംസകള്‍ നേര്‍ന്ന് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം ( Sheikh Mohammed bin Rashid Al Maktoum). വെള്ളിയാഴ്‍ച വൈകുന്നേരം ട്വിറ്ററിലൂടെയാണ് അദ്ദേഹം ദീപാവലി ആഘോഷിക്കുന്നവര്‍ക്ക് ആശംസകള്‍ (Diwali greetings) അറിയിച്ചത്. 

എല്ലാവര്‍ക്കും ആരോഗ്യകരവും സമ്പന്നവുമായി ഒരു വര്‍ഷമുണ്ടാകട്ടെയെന്നും അദ്ദേഹം ട്വീറ്റ് ചെയ്‍ത ആശംസയില്‍ പറയുന്നു. അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനും നേരത്തെ ദീപാവലി ആശംസകള്‍ നേര്‍ന്നിരുന്നു. 

Scroll to load tweet…