Asianet News MalayalamAsianet News Malayalam

പ്രവാസികള്‍ക്കും സന്ദര്‍ശകര്‍ക്കുമടക്കം യാത്രാ നിബന്ധനകളില്‍ മാറ്റം വരുത്തി ദുബായ്

പുതിയ നിബന്ധനകള്‍ പ്രകാരം വിദേശത്ത് നിന്ന് ദുബായിലേക്ക് മടങ്ങിവരുന്ന യുഎഇ പൗരന്മാര്‍ക്ക് പുറപ്പെടുന്നതിന് മുമ്പ് കൊവിഡ് പരിശോധന നിര്‍ബന്ധമില്ല. ഇവര്‍ ദുബായില്‍ എത്തിയ ശേഷം കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതിയാലും. ഏത് രാജ്യത്ത് നിന്ന് മടങ്ങിയെത്തുന്ന യുഎഇ പൗരന്മാര്‍ക്കും അവര്‍ എത്ര നാള്‍ ആ രാജ്യത്ത് തങ്ങിയിട്ടുണ്ടെങ്കിലും ഈ ഇളവ് ലഭിക്കും.

Dubai updates travel guidelines for residents citizens visitors
Author
Dubai - United Arab Emirates, First Published Oct 2, 2020, 8:18 PM IST

ദുബായ്: ദുബായിലേക്കും ദുബായില്‍ നിന്ന് പുറത്തേക്കുമുള്ള യാത്രാ നിബന്ധനകളില്‍ മാറ്റം. സുപ്രീം കമ്മിറ്റി ഫോര്‍ ക്രൈസിസ് ആന്റ് ഡിസാസ്റ്റര്‍ മാനേജ്മെന്റ് വെള്ളിയാഴ്‍ച പുറത്തിറക്കിയ അറിയിപ്പുകള്‍ പ്രകാരം യാത്രക്കാര്‍ക്ക് കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. സുരക്ഷയില്‍ വിട്ടുവീഴ്‍ച ചെയ്യാതെ യാത്രക്കാരുടെ പ്രയാസം പരമാവധി കുറയ്ക്കാന്‍ ലക്ഷ്യമിട്ടാണ് തീരുമാനം.

പുതിയ നിബന്ധനകള്‍ പ്രകാരം വിദേശത്ത് നിന്ന് ദുബായിലേക്ക് മടങ്ങിവരുന്ന യുഎഇ പൗരന്മാര്‍ക്ക് പുറപ്പെടുന്നതിന് മുമ്പ് കൊവിഡ് പരിശോധന നിര്‍ബന്ധമില്ല. ഇവര്‍ ദുബായില്‍ എത്തിയ ശേഷം കൊവിഡ് പി.സി.ആര്‍ പരിശോധന നടത്തിയാല്‍ മതിയാലും. ഏത് രാജ്യത്ത് നിന്ന് മടങ്ങിയെത്തുന്ന യുഎഇ പൗരന്മാര്‍ക്കും അവര്‍ എത്ര നാള്‍ ആ രാജ്യത്ത് തങ്ങിയിട്ടുണ്ടെങ്കിലും ഈ ഇളവ് ലഭിക്കും.

പ്രവാസികളും സന്ദര്‍ശക വിസകളില്‍ എത്തുന്നവരും പുറപ്പെടുന്നതിന് മുമ്പ് കൊവിഡ് പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയമാകണമെന്ന ഇപ്പോഴത്തെ നിബന്ധനയ്ക്ക് മാറ്റമില്ല. എന്നാല്‍ ട്രാന്‍സിറ്റ് യാത്രക്കാരില്‍ ചില രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ മാത്രം കൊവിഡ് പരിശോധന നടത്തിയാല്‍ മതിയാവും. ട്രാന്‍സിറ്റ് യാത്രക്കാര്‍ എത്തിച്ചേരുന്ന രാജ്യം മുന്‍കൂര്‍ കൊവിഡ് പരിശോധന നിഷ്‍കര്‍ഷിച്ചിട്ടുണ്ടെങ്കിലും പരിശോധന നിര്‍ബന്ധമാണ്. യുഎഇയില്‍ നിന്ന് പുറത്തേക്ക് പോകുന്നവര്‍ക്ക്, അവര്‍ യാത്ര ചെയ്യുന്ന രാജ്യം മുന്‍കൂര്‍ കൊവിഡ് പരിശോധന നിര്‍ബന്ധമാക്കിയിട്ടുണ്ടെങ്കില്‍ മാത്രം ഇനി പരിശോധന നടത്തിയാല്‍ മതിയാവും. 

Follow Us:
Download App:
  • android
  • ios