കഴിഞ്ഞ ഡിസംബറില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ലഗേജ് പരിശോധിച്ചപ്പോഴാണ് ചീസ് പൊടിക്ക് ഉള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്.

ദുബൈ: കഞ്ചാവ് കടത്താന്‍ ശ്രമിച്ച സന്ദര്‍ശകന്‍ ദുബൈയില്‍ പിടിയില്‍. ചീസ് പൊടിക്കുള്ളില്‍ ഒളിപ്പിച്ച് 838 ഗ്രാം കഞ്ചാവ് രാജ്യത്തേക്ക് കടത്താന്‍ ശ്രമിച്ചതിനാണ് 24കാരനായ ഘാന സ്വദേശിയെ ദുബൈ കസ്റ്റംസ് പിടികൂടിയത്.

കഴിഞ്ഞ ഡിസംബറില്‍ ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വെച്ച് ലഗേജ് പരിശോധിച്ചപ്പോഴാണ് ചീസ് പൊടിക്ക് ഉള്ളില്‍ ഒളിപ്പിച്ച നിലയില്‍ കഞ്ചാവ് കണ്ടെത്തിയത്. തുടര്‍ന്ന് യുവാവിനെ ദുബൈ പൊലീസ് അറസ്റ്റ് ചെയ്തു. 838 ഗ്രാം ലഹരിമരുന്ന് കൈവശം വെച്ചതിന് യുവാവിനെതിരെ ദുബൈ പബ്ലിക് പ്രോസിക്യൂഷന്‍ കുറ്റം ചുമത്തി. ദുബൈ പ്രാഥമിക കോടതിയാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ ഏപ്രില്‍ 11ന് വിധി പ്രഖ്യാപിക്കും.