26 വയസുള്ള കാമറൂണ്‍ പൗരനാണ് മയക്കുമരുന്ന് ഗുളികളുടെ വന്‍ ശേഖരവുമായി വിമാനത്താവളത്തിലെത്തിയത്. ജൂണ്‍ 12ന് സന്ദര്‍ശക വിസയിലാണ് ഇയാള്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്.

ദുബായ്: നിരോധിക്കപ്പെട്ട മയക്കുമരുന്ന് ഗുളികളുടെ വന്‍ ശേഖരവുമായി ദുബായ് വിമാനത്താവളത്തിലെത്തിയ വിദേശിക്ക് ശിക്ഷ വിധിച്ചു. 1887 ട്രമഡോള്‍ ഗുളികളുമായി എത്തിയയാള്‍ക്കാണ് 10,000 ദിര്‍ഹം പിഴ ശിക്ഷ വിധിച്ചത്. പിഴയടച്ച ശേഷം ഇയാളെ നാടുകടത്തും.

26 വയസുള്ള കാമറൂണ്‍ പൗരനാണ് മയക്കുമരുന്ന് ഗുളികളുടെ വന്‍ ശേഖരവുമായി വിമാനത്താവളത്തിലെത്തിയത്. ജൂണ്‍ 12ന് സന്ദര്‍ശക വിസയിലാണ് ഇയാള്‍ ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. ബാഗേജില്‍ മയക്കുമരുന്ന് സാന്നിദ്ധ്യ കണ്ടെത്തിയതോടെ കസ്റ്റംസ്-ആന്റി നാര്‍ക്കോട്ടിക്സ് പൊലീസ് ഉദ്ദ്യോഗസ്ഥര്‍ ഇയാളെ അറസ്റ്റ് ചെയ്തു.

ഇയാള്‍ ട്രമഡോളും ഹാശിഷും ഉപയോഗിച്ചിരുന്നതായി പരിശോധനാഫലങ്ങളും സ്ഥിരീകരിച്ചു. തുടര്‍ന്ന് പ്രോസിക്യൂഷന് കൈമാറിയ പ്രതിക്ക് ദുബായ് ഫസ്റ്റ് ഇന്‍സ്റ്റന്റ്സ് കോടതിയാണ് ശിക്ഷ വിധിച്ചത്.