മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന ആദ്യ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് മ്യൂസിയംസ് ജനറല്‍ കോണ്‍ഫറന്‍സ് ആണ് ഇത്. കുറഞ്ഞത് 119 രാജ്യങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ.
ദുബൈ: 2025ല്‍ ലോകത്തിലെ ഏറ്റവും വലിയ മ്യൂസിയം കോണ്‍ഫറന്‍സിന് ദുബൈ(Dubai) ആതിഥേയത്വം വഹിക്കും. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ( Sheikh Mohammed bin Rashid Al Maktoum)ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്. 2025ലെ 27-ാമത് ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് മ്യൂസിയംസ് (International Council of Museums )(ഐകോം)ജനറല്‍ കോണ്‍ഫറന്‍സിന് ദുബൈ വേദിയാകുമെന്ന് ശൈഖ് മുഹമ്മദ് ട്വിറ്ററില്‍ അറിയിച്ചു.
മിഡില്‍ ഈസ്റ്റില്‍ നടക്കുന്ന ആദ്യ ഇന്റര്‍നാഷണല്‍ കൗണ്‍സില്‍ ഓഫ് മ്യൂസിയംസ് ജനറല്‍ കോണ്‍ഫറന്‍സ് ആണ് ഇത്. കുറഞ്ഞത് 119 രാജ്യങ്ങള്‍ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. 20,000 രാജ്യാന്തര മ്യൂസിയങ്ങള്‍ ഉള്‍ക്കൊള്ളും. ഈ വിജയം രാജ്യത്തിന്റെ സാംസ്‌കാരിക മേഖലയ്ക്ക് ശക്തമായ ഉണര്‍വ് നല്‍കുമെന്ന് ശൈഖ് മുഹമ്മദ് കൂട്ടിച്ചേര്‍ത്തു.
രാത്രിസഞ്ചാരത്തിന് ലോകത്തിലെ ഏറ്റവും സുരക്ഷിത രാജ്യമായി യുഎഇ
അബുദാബി: രാത്രിയില്‍ ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാന്‍ കഴിയുന്ന ലോകത്തിലെ ഒന്നാമത്തെ രാജ്യമായി യുഎഇ(UAE). ഗാലപ്പ് ഗ്ലോബല്‍ ലോ ആന്‍ഡ് ഓര്‍ഡര്‍ (Gallup’s Global Law and Order)സൂചികയിലാണ് യുഎഇ(UAE) ഒന്നാം സ്ഥാനത്തെത്തിയത്. സര്‍വേയില്‍ പങ്കെടുത്ത 95 ശതമാനം പേരും യുഎഇയെ തെരഞ്ഞെടുത്തു.
93 ശതമാനം പേര്‍ തെരഞ്ഞെടുത്ത നോര്‍വേയാണ് രണ്ടാം സ്ഥാനത്തുള്ളത്. ക്രമസമാധാന സൂചികയില്‍ ഒരു പോയിന്റ് വ്യത്യാസത്തില്‍ യുഎഇ രണ്ടാം സ്ഥാനത്തെത്തി. 93 പോയിന്റാണ് യുഎഇയ്ക്ക് ലഭിച്ചത്. 94 പോയിന്റ് നേടി നോര്‍വേ ഒന്നാം സ്ഥാനത്തെത്തി. ജനങ്ങള്‍ക്ക് സ്വന്തം സുരക്ഷയിലും നിയമവാഴ്ചയിലുമുള്ള വിശ്വാസം അടിസ്ഥാനമാക്കിയാണ് സൂചിക തയ്യാറാക്കിയത്.
ഒക്ടോബറില്‍ ജോര്‍ജ്ടൗണ്‍ യൂണിവേഴ്‌സിറ്റി പുറത്തിറക്കിയ വിമന്‍, പീസ്, സെക്യൂരിറ്റി സൂചികയിലും യുഎഇ ഒന്നാം സ്ഥാനത്തെത്തിയിരുന്നു. 98.5 ശതമാനം പേരാണ് യുഎഇയെ അനുകൂലിച്ചത്. രാത്രികാലങ്ങളില്‍ സ്ത്രീകള്‍ക്ക് ഏറ്റവും സുരക്ഷിതമായി സഞ്ചരിക്കാവുന്ന രാജ്യമായാണ് യുഎഇ തെരഞ്ഞെടുക്കപ്പെട്ടത്. 96.9 ശതമാനം ആളുകള്‍ അനുകൂലിച്ച സിംഗപ്പൂരാണ് രണ്ടാമതെത്തിയത്
