റിയാദ്: ശൈത്യം കടുത്തതോടെ റിയാദ് ഇൻറർനാഷനൽ ഇന്ത്യൻ സ്‌കൂളിൽ എൽ.കെ.ജി മുതൽ അഞ്ചാം ക്ലാസ് വരെ അവധി പ്രഖ്യാപിച്ചു. 13 മുതൽ 16ാം തീയതി വരെയാണ്​ അവധി. മറ്റു ക്ലാസുകൾ സാധാരണ പോലെ പ്രവർത്തിക്കും. നഗരത്തിലെ മറ്റ്​ സ്വകാര്യ ഇൻറർനാഷനൽ സ്​കൂളുകളിൽ പലതും സമാനമായ രീതിയിൽ അവധി നൽകിയിട്ടുണ്ട്​.

റിയാദ്​ ഉൾപ്പെടുന്ന സൗദി അറേബ്യയുടെ മധ്യപ്രവിശ്യയിൽ കടുത്ത തണുപ്പാണ്​ അനുഭവപ്പെടുന്നത്​. രണ്ടു ദിവസമായി ശൈത്യം ശക്തമായ നിലയിൽ തുടരുകയാണ്. ഒരാഴ്​ച നീണ്ടുനിന്നേക്കും എന്ന കരുതലിലാണ്​ കൊച്ചകുട്ടികൾക്ക്​ സ്​കൂളുകൾ അവധി നൽകിയിരിക്കുന്നത്​. അതേസമയം രാജ്യത്തി​െൻറ മറ്റ്​ പല മേഖലകളിലും താപനില മൈനസ്​ ഡിഗ്രിയിലേക്ക്​ താഴ്​ന്നിട്ടുണ്ട്​. തബൂക്ക്, അൽജൗഫ്, ഹായിൽ, മദീനയുടെ കിഴക്കൻ മേഖല എന്നിവിടങ്ങളിൽ മഞ്ഞുറയുന്ന തണുപ്പാണ്​.