രണ്ട് വ്യത്യസ്‍ത സന്ദര്‍ഭങ്ങളിലായാണ് രണ്ട് യുവാക്കള്‍ ജനവാസ മേഖലകളില്‍ വാഹനങ്ങളുമായി അഭ്യാസം പ്രകടനം നടത്തുന്നതിനിടെ പിടിയിലായത്. 

ഷാര്‍ജ: പൊതുനിരത്തില്‍ വാഹനവുമായി അഭ്യാസ പ്രകടനം നടത്തിയവര്‍ക്ക് ശിക്ഷയായി സാമൂഹിക സേവനം. ഷാര്‍ജയിലെ കല്‍ബയിലാണ് രണ്ട് സ്വദേശി യുവാക്കള്‍ക്ക് പ്രാഥമിക കോടതി ഇത്തരമൊരു ശിക്ഷ വിധിച്ചത്.

രണ്ട് വ്യത്യസ്‍ത സന്ദര്‍ഭങ്ങളിലായാണ് രണ്ട് യുവാക്കള്‍ ജനവാസ മേഖലകളില്‍ വാഹനങ്ങളുമായി അഭ്യാസം പ്രകടനം നടത്തുന്നതിനിടെ പിടിയിലായത്. കോടതിയില്‍ ഹാജരാക്കിയപ്പോള്‍ ഒരാള്‍ക്ക് ഒന്നര മാസത്തേക്കും രണ്ടാമന് രണ്ട് മാസത്തേക്കും സാമൂഹിക സേവനം ശിക്ഷയായി വിധിച്ചു. പ്രദേശത്തെ പൊതുസംവിധാനങ്ങളും റോഡുകളും പബ്ലിക് സ്‍ക്വയറുകളും ബീച്ചുകളും പബ്ലിക് പാര്‍ക്കുകളും റിസര്‍വുകളുമൊക്കെ വൃത്തിയാക്കുകയാണ് ഇരുവരും ഇപ്പോള്‍. ശിക്ഷിക്കപ്പെടുന്നവരുടെ മാനസിക നിലയില്‍ കൂടി മാറ്റം വരുന്ന തരത്തില്‍ അവരെ പരിവര്‍ത്തിപ്പിക്കുന്ന ശിക്ഷാ രീതികളാണ് തങ്ങള്‍ എപ്പോഴും ആവശ്യപ്പെടാറുള്ളതെന്ന് കല്‍ബ പബ്ലിക് പ്രോസിക്യൂഷന്‍ ഡയറക്ടര്‍ ഡോ. സഈദ് ബെല്‍ഹാജ് പ്രതികരിച്ചു.