ഞായറാഴ്ച രാവിലെ 10 മണി മുതല്‍ എട്ടു മണി വരെയാണ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ഞായറാഴ്ച രാവിലെ ഏഴു മണി മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണി വരെ കടല്‍ പ്രക്ഷുബ്ദമാകാനും സാധ്യതയുള്ളതായി അറിയിപ്പുണ്ട്.

അബുദാബി: യുഎഇയില്‍ ഇന്ന്(ഞായറാഴ്ച) പൊടിക്കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി ദേശീയ കാലാവസ്ഥാ കേന്ദ്രം. മണിക്കൂറില്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും ദൂരക്കാഴ്ചയെ ബാധിക്കുമെന്നും മുന്നറിയിപ്പില്‍ പറയുന്നു.

യെല്ലോ അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. ഞായറാഴ്ച രാവിലെ 10 മണി മുതല്‍ എട്ടു മണി വരെയാണ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അതേസമയം ഞായറാഴ്ച രാവിലെ ഏഴു മണി മുതല്‍ തിങ്കളാഴ്ച രാവിലെ ഏഴ് മണി വരെ കടല്‍ പ്രക്ഷുബ്ദമാകാനും സാധ്യതയുള്ളതായി അറിയിപ്പുണ്ട്. തിരമാലകള്‍ ആറ് അടി വരെ ഉയര്‍ന്നേക്കാം.