വെള്ളി, ശനി ദിവസങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്യാനും കാറ്റു വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചിരുന്നു.
മനാമ: ബഹ്‌റൈനില്‍ (Bahrain) ശക്തമായ പൊടിക്കാറ്റ് (dust storm) വീശി. ബഹ്‌റൈന്‍ തലസ്ഥാനമായ മനാമ (Manama) ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ വെള്ളിയാഴ്ച ഉച്ച കഴിഞ്ഞ് തുടങ്ങിയ പൊടിക്കാറ്റ് പിന്നീട് ശക്തമാകുകയായിരുന്നു.
അന്തരീക്ഷത്തില്‍ പൊടിപടലങ്ങള്‍ നിറഞ്ഞതിനാല്‍ ദൂരക്കാഴ്ച മങ്ങി. ഇതേ തുടര്‍ന്ന് ഹൈവേകളിലക്കം പ്രധാന റോഡുകളില്‍ ഗതാഗതം പ്രയാസമേറിയതായിരുന്നു. വെള്ളി, ശനി ദിവസങ്ങളില്‍ നേരിയ തോതില്‍ മഴ പെയ്യാനും കാറ്റു വീശാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം അറിയിച്ചിരുന്നു.
കാലാവസ്ഥാ മാറ്റം അറിയിച്ച് റിയാദില്‍ ശക്തമായ പൊടിക്കാറ്റ്
റിയാദ്: കാലാവസ്ഥാ മാറ്റം (Climate change) അറിയിച്ച് സൗദി തലസ്ഥാന നഗരത്തില്‍ ശക്തമായ പൊടിക്കാറ്റ് (dust storm) റിയാദ് (Riyadh) നഗരത്തില്‍ വ്യാപകമായി വെള്ളിയാഴ്ച രാവിലെ 10 മണിയോടെ ആരംഭിച്ച പൊടിക്കാറ്റ് മണിക്കൂറുകള്‍ക്കകം ശക്തി പ്രാപിച്ചു. റിയാദ് നഗരത്തെ പൊടിയില്‍ മുക്കി.
നഗരത്തിന് അകത്തും പുറത്തും ശക്തമായ പൊടിക്കാറ്റുണ്ട്.കാറ്റിലെ പൊടിപടലങ്ങള്‍ അന്തരീക്ഷത്തില്‍ നിറഞ് നില്‍ക്കുന്നത് മൂലം ദൂരക്കാഴ്ച്ച മങ്ങിയതിനാല്‍ ഹൈവേകളുള്‍പ്പടെയുള്ള പ്രധാന റോഡുകളില്‍ ഗതാഗതം ദുസ്സഹമായി. കെട്ടിടങ്ങളും നിര്‍ത്തിയിട്ട വാഹനങ്ങളും പൊടിയണിഞ്ഞു. പൊടിക്കാറ്റ് അലര്‍ജിയുള്ള രോഗികള്‍ ശ്വാസതടസ്സം അനുഭവപ്പെട്ടതിനാല്‍ ചികിസ്ത തേടിയാതായി ക്ലിനിക്ക് അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് അവസാനത്തോടെ തുടങ്ങുന്ന ചൂടിന്റെ ആരംഭമാണ് അപ്രതീക്ഷിത പൊടിക്കറ്റെന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.
യുഎഇയില്‍ ചില പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത, അറിയിപ്പ്
മകന്റെ വിസ പുതുക്കാന്‍ വ്യാജ രേഖയുണ്ടാക്കിയ പ്രവാസി കുടുങ്ങി
ദുബൈ: മകന്റെ താമസ വിസ പുതുക്കുന്നതിനായി (Residence visa renewal) വ്യാജ രേഖയുണ്ടാക്കിയ പ്രവാസി കുടുങ്ങി (Forgery). 45 വയസുകാരനായ ഇയാള്‍ക്ക് ദുബൈ ക്രിമിനല്‍ കോടതി (Dubai criminal Court) മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. വ്യാജമായി ഉണ്ടാക്കിയ വാടക കരാറിന്റെ (lease contract) കോപ്പിയാണ് ഇയാള്‍ വിസ പുതുക്കുന്നതിനായി സമര്‍പ്പിച്ചത്.
അതേസമയം മകന്റെ വിസ പുതുക്കുന്നതിനായി താന്‍ മറ്റൊരാളെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് പബ്ലിക് പ്രോസിക്യൂഷനും പൊലീസും നടത്തിയ ചോദ്യം ചെയ്യലില്‍ പ്രതി പറഞ്ഞു. മകന്റെ ഒറിജിനല്‍ പാസ്‍പോര്‍ട്ടും തന്റെ ഐ.ഡി കാര്‍ഡിന്റെ കോപ്പിയും മറ്റ് രേഖകളും പണവും ഇയാളെ ഏല്‍പ്പിച്ചിരുന്നു എന്നാണ് മൊഴി. എന്നാല്‍ അപേക്ഷയോടൊപ്പം നല്‍കിയ രേഖകളില്‍ ചേര്‍ത്തിരുന്ന വാടക കരാര്‍ വ്യാജമാണെന്ന് താന്‍ അറിഞ്ഞിരുന്നില്ലെന്നും അത് താന്‍ ഉണ്ടാക്കിയതെല്ലെന്നും അദ്ദേഹം പറഞ്ഞു.
എന്നാല്‍ വിസ പുതുക്കുന്നതിന് വാടക കരാര്‍ ആവശ്യമാണെന്ന വിവരം തനിക്ക് അറിയാമായിരുന്നുവെന്ന് ഇയാള്‍ സമ്മതിച്ചു. ഷാര്‍ജയിലായിരുന്നു താമസിച്ചിരുന്നതെങ്കിലും വിസ പുതുക്കാനായി ഹാജരാക്കിയ രേഖയില്‍ അജ്‍മാനിലെ വാടക കരാറാണ് ചേര്‍ത്തിന്നത്. വിസ പുതുക്കാന്‍ താന്‍ ഏല്‍പ്പിച്ച വ്യക്തി എന്തിന് വ്യാജ രേഖയുണ്ടാക്കി എന്ന കാര്യം അറിയില്ലെന്നായിരുന്നു പ്രതിയുടെ വാദം.
അതേസമയം അജ്ഞാതനായ ഒരു വ്യക്തിയാണ് കുറ്റം ചെയ്‍തതെന്ന വാദം അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി അഭിപ്രായപ്പെട്ടു. വ്യാജ രേഖയുണ്ടാക്കിയത് പ്രതിക്ക് പ്രയോജനം ഉണ്ടാകാന്‍ വേണ്ടിയാണ്. അതിനാവശ്യമായ വിവരങ്ങള്‍ നല്‍കാതെ അത്തരമൊരു രേഖ ഉണ്ടാക്കാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. അതുകൊണ്ടുതന്നെ വ്യാജ രേഖയുണ്ടാക്കിയത് പ്രതിയുടെ പൂര്‍ണ അറിവേടെയായിരുന്നുവെന്നും ഇപ്പോള്‍ അത് നിഷേധിക്കുകയാണെന്നും കോടതി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. ശിക്ഷാ കാലാവധി പൂര്‍ത്തിയായ ശേഷം പ്രതിയെ യുഎഇയില്‍ നിന്ന് നാടുകടത്തും.
