പ്രളയബാധിത പ്രദേശങ്ങളിലെ ആരോഗ്യം, വീട്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വിദഗ്ദരെ അണിനിരത്തി പദ്ധതി തയ്യാറുക്കുമെന്നാണ് വി.പി.എസ് ഹെല്‍ത്ത് കെയര്‍ നേരത്തെ അറിയിച്ചത്. 

അബുദാബി: പ്രളയ ബാധിതര്‍ക്കായി വിപിഎസ് ഗ്രൂപ്പ് പ്രഖ്യാപിച്ച 50 കോടിയുടെ പുനരധിവാസ പദ്ധതിക്ക് മെട്രോമാന്‍ ഇ ശ്രീധരന്‍ നയിക്കും. വി.പി.എസ് ഗ്രൂപ്പ് സി.എം.ഡിയും പ്രമുഖ പ്രവാസി വ്യവസായിയുമായ ഡോ. ശംസീര്‍ വയലിലാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.

പ്രളയബാധിത പ്രദേശങ്ങളിലെ ആരോഗ്യം, വീട്, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളില്‍ വിദഗ്ദരെ അണിനിരത്തി പദ്ധതി തയ്യാറുക്കുമെന്നാണ് വി.പി.എസ് ഹെല്‍ത്ത് കെയര്‍ നേരത്തെ അറിയിച്ചത്. പ്രളയത്തിന്റെ ദുരിതമനുഭവിക്കുന്ന പ്രദേശങ്ങളില്‍ വസ്ത്രം, ഭക്ഷണം, മരുന്ന്, വെള്ളം എന്നിവ എത്തിക്കുന്നതിന് മുന്‍കൈയ്യെടുക്കുമെന്നും ഡോ. ശംസീര്‍ വലയില്‍ 50 കോടിയുടെ പദ്ധതി പ്രഖ്യാപിക്കുമ്പോള്‍ അറിയിച്ചിരുന്നു. തിരക്കുകള്‍ക്കിടയിലും തങ്ങളുടെ പദ്ധതി ഏറ്റെടുത്ത ഇ ശ്രീധരനോട് അദ്ദേഹം നന്ദി അറിയിച്ചു.