ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ഷാര്‍ജ: ബലിപെരുന്നാള്‍ പ്രമാണിച്ച് ഷാര്‍ജയില്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്ന എല്ലാവര്‍ക്കും നേരത്തെ ശമ്പളം നല്‍കും. ഷാര്‍ജ ഭരണാധികാരിയും യുഎഇ സുപ്രീം കൗണ്‍സില്‍ അംഗവുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.

ബലിപെരുന്നാള്‍ അവധി തുടങ്ങുന്നതിന് മുന്‍പ് പൊതുമേഖലാ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കും. യുഎഇയിലെ സര്‍ക്കാര്‍ മന്ത്രാലയങ്ങള്‍ക്കും പൊതുമേഖലാ സ്ഥാപനങ്ങള്‍ക്കും പെരുന്നാളിന് ഒരാഴ്ച നീണ്ടുനില്‍ക്കുന്ന അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്.