പുകവലിച്ചതിന് മാതാപിതാക്കള്‍ വഴക്ക് പറയുമെന്ന് പേടിച്ച് വിദ്യാര്‍ത്ഥി കീടനാശിനി കുടിച്ച് ആത്മഹത്യ ചെയ്തു.
കെയ്റോ: കീടനാശിനി കുടിച്ച് വിദ്യാർത്ഥി മരിച്ചു. ഈജിപ്തിലാണ് സംഭവം. സ്കൂള്‍ വിദ്യാര്‍ത്ഥിയെയാണ് മരിച്ചത്. പുകവലിച്ചതിന് മാതാപിതാക്കള്‍ വഴക്കുപറയുമെന്ന് പേടിച്ച് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതാണെന്നാണ് അധികൃതരുടെ റിപ്പോർട്ട്. കുട്ടി പുകവലിക്കുന്ന വിവരം പിതാവ് അറിഞ്ഞിരുന്നു. ഇത് പേടിച്ചാണ് ആത്മഹത്യയെന്നാണ് നിഗമനം.
ഗര്‍ബിയ ഗവര്‍ണറേറ്റിലെ ടാന്‍റയിലെ ഷുബുര്‍ ഗ്രാമത്തിന്‍റെ പ്രാന്തപ്രദേശത്തുള്ള ഇസ്ബത് ബകിറിലാണ് കുട്ടിയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കടുത്ത ഛര്‍ദ്ദിയും വയറിളക്കവുമായി, ഗുരുതരാവസ്ഥയിലാണ് കുട്ടിയെ ടാന്‍റ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലെ അത്യാഹിത യൂണിറ്റില്‍ പ്രവേശിപ്പിച്ചതെന്ന് ഗര്‍ബിയ സെക്യൂരിറ്റി മേധാവി മേജര്‍ ജനറല്‍ അയ്മാന്‍ അബ്ദേല്‍ ഹമീദിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ഈജിപ്തില്‍ പ്രാദേശികമായി ലഭ്യമാകുന്ന മാരക വിഷമുള്ള കീടനാശിനി കുടിച്ചതാണ് കുട്ടിയുടെ ആരോഗ്യ സ്ഥിതി തകരാറിലാക്കിയതെന്ന് മെഡിക്കല്‍ സംഘം പരിശോധനയില്‍ സ്ഥിരീകരിച്ചു. ആശുപത്രിയിലെത്തിച്ച് വൈകാതെ കുട്ടി മരണപ്പെടുകയായിരുന്നു.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. സഹായത്തിനായി 'ദിശ' ഹെല്‍പ് ലൈനില്‍ വിളിക്കുക. Toll free helpline number: 1056, 0471-2552056)
