സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലിയുണ്ടായ വഴക്കിനിടെ ഭാര്യ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തുകയായിരുന്നെന്നാണ് വിവരം.

കുവൈത്ത് സിറ്റി: കുവൈത്തില്‍ അപ്പാര്‍ട്ട്‌മെന്റിലെ വഴക്കിനിടെ ഭാര്യ ഭര്‍ത്താവിനെ കുത്തി പരിക്കേല്‍പ്പിച്ചു. ഫര്‍വാനിയ ഏരിയയിലെ താമസസ്ഥലത്തുണ്ടായ വഴക്കിനിടെയാണ് ഈജിപ്ത് സ്വദേശിയായ സ്ത്രീ ഭര്‍ത്താവിനെ കുത്തിയത്.

സാമ്പത്തിക പ്രശ്‌നങ്ങളെച്ചൊല്ലിയുണ്ടായ വഴക്കിനിടെ ഭാര്യ ഭര്‍ത്താവിനെ കത്തി കൊണ്ട് കുത്തുകയായിരുന്നെന്നാണ് വിവരം. കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സ്ത്രീയെ കസ്റ്റഡിയിലെടുത്തു. കുത്തേറ്റ ഭര്‍ത്താവ് ആശുപത്രിയില്‍ ചികിത്സയിലാണ്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona