ജൂലൈ 30 വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് രണ്ട് ഞായറാഴ്ച വരെയായിരിക്കും അവധിയെന്നാണ് വ്യാഴാഴ്ച അധികൃതര്‍ അറിയിച്ചത്. ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്ച പ്രവര്‍ത്തനം പുനഃരാരംഭിക്കും.

അബുദാബി: യുഎഇയിലെ ബാങ്കിങ് മേഖലയ്ക്ക് ബലി പെരുന്നാള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ചു. ബാങ്കുകളും അനുബന്ധ സ്ഥാപനങ്ങള്‍ക്കും ജൂലൈ 30 വ്യാഴാഴ്ച മുതല്‍ ഓഗസ്റ്റ് രണ്ട് ഞായറാഴ്ച വരെയായിരിക്കും അവധിയെന്നാണ് വ്യാഴാഴ്ച അധികൃതര്‍ അറിയിച്ചത്. ഓഗസ്റ്റ് മൂന്ന് തിങ്കളാഴ്ച പ്രവര്‍ത്തനം പുനഃരാരംഭിക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പൊതുമേഖലക്കും നാല് ദിവസത്തെ പെരുന്നാള്‍ അവധി പ്രഖ്യാപിച്ചുകൊണ്ട് ബുധനാഴ്ച ഫെഡറല്‍ അതോരിറ്റി ഫോര്‍ ഗവണ്‍മെന്റ് ഹ്യൂമണ്‍ റിസോഴ്‍സസ് അറിയിപ്പ് പുറപ്പെടുവിച്ചിരുന്നു. യുഎഇയിലെ പൊതു-സ്വകാര്യ മേഖലകളുടെ അവധികള്‍ ഏകീകരിച്ചതിനാല്‍ ഇതേ അവധി ദിനങ്ങള്‍ തന്നെ സ്വകാര്യ മേഖലക്കും ബാധകമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.