ജൂലൈ 19 തിങ്കളാഴ്ച മുതല്‍ ജൂലൈ 22 വ്യാഴാഴ്ച വരെ മന്ത്രാലയങ്ങള്‍ക്കും ഡയറക്ടറേറ്റുകള്‍ക്കും ഔദ്യോഗിക സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കും.

മനാമ: ബഹ്‌റൈനില്‍ ബലിപെരുന്നാള്‍ അവധി പ്രഖ്യാപിച്ച് കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ സര്‍ക്കുലര്‍ ഇറക്കി. അറഫ ദിനവും പെരുന്നാള്‍ ദിനവും തുടര്‍ന്നുള്ള രണ്ട് ദിവസങ്ങളും ഉള്‍പ്പെടെ ജൂലൈ 19 തിങ്കളാഴ്ച മുതല്‍ ജൂലൈ 22 വ്യാഴാഴ്ച വരെ മന്ത്രാലയങ്ങള്‍ക്കും ഡയറക്ടറേറ്റുകള്‍ക്കും ഔദ്യോഗിക സ്ഥാപനങ്ങള്‍ക്കും അവധി ആയിരിക്കുമെന്ന് സര്‍ക്കുലറില്‍ അറിയിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്ക് ഈ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona