മസ്‌കറ്റ്: ഒമാനില്‍ കൊവിഡ് ബാധിച്ച് എട്ടുപേര്‍ കൂടി മരിച്ചു. 563 പുതിയ കൊവിഡ് കേസുകളാണ് ബുധനാഴ്ച ഒമാനില്‍ റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ 351 പേര്‍ കൂടി രോഗമുക്തി നേടി. 107,776 പേര്‍ക്കാണ് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 93908 പേര്‍ രോഗമുക്തി നേടി. 1061 ആണ് രാജ്യത്തെ ആകെ കൊവിഡ് ബാധിച്ചുള്ള മരണസംഖ്യ.