രണ്ട് വ്യത്യസ്ത കേസുകളിലായിട്ടാണ് എട്ട് ഏഷ്യൻ വംശജരായ പ്രവാസികൾ റോയൽ ഒമാൻ പൊലീസിന്‍റെ പിടിയിലായത്.

മസ്കറ്റ്: ഇരുന്നൂറ് കിലോയിലധികം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച എട്ട് പ്രവാസികൾ ഒമാനിൽ പിടിയിൽ. 225 കിലോയോളം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച എട്ട് പ്രവാസികളെ റോയൽ ഒമാൻ പൊലീസിന് അറസ്റ്റ് ചെയ്തു.

പിടിലായ എട്ടുപേരും ഏഷ്യൻ വംശജരാണെന്ന് റോയൽ ഒമാൻ പൊലീസിന്‍റെ വാർത്താ കുറിപ്പിൽ പറയുന്നു. 175 കിലോഗ്രാം ഹാഷിഷും 50 കിലോഗ്രാം ക്രിസ്റ്റൽ മെത്തുമാണ് ഏഷ്യൻ വംശജരായ എട്ട് പ്രവാസികൾ ഒമാനിലേക്ക് കടത്താന്‍ ശ്രമിച്ചത്.

മയക്കുമരുന്ന്, സൈക്കോട്രോപിക് ലഹരിവസ്തുക്കൾ എന്നിവയെ പ്രതിരോധിക്കാനുള്ള ഒമാനിലെ ജനറൽ അഡ്മിനിസ്ട്രേഷൻ വിഭാഗമാണ് എട്ട് പേരെ അറസ്റ്റ് ചെയ്തത്. പിടിലായ എട്ട് പേർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തീകരിച്ചുവരികയാണെന്നും റോയൽ ഒമാൻ പൊലീസിന്റെ വാർത്താകുറുപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് വ്യത്യസ്ത കേസുകളിലായിട്ടാണ് എട്ട് ഏഷ്യൻ വംശജരായ പ്രവാസികൾ റോയൽ ഒമാൻ പൊലീസിന്‍റെ പിടിയിലായത്.

Scroll to load tweet…
Scroll to load tweet…

Read Also -  വിമാനത്തിൽ നിന്ന് തെന്നിവീണു; ഗുരുതര പരിക്കേറ്റ എയർ ഇന്ത്യ എഞ്ചിനീയർക്ക് ദാരുണാന്ത്യം, സംഭവം ജോലിക്കിടെ

പ്രവാസി തൊഴിലാളികൾക്കായുള്ള സ്ഥലത്ത് റെയ്ഡ്, വന്‍ 'മദ്യക്കൂമ്പാരം', 11,500ലേറെ മദ്യക്കുപ്പികള്‍ പിടികൂടി

മസ്കറ്റ്: ഒമാനിൽ 11,500ലധികം മദ്യക്കുപ്പികള്‍ കസ്റ്റംസ് അധികൃതർ പിടികൂടി. വടക്ക്, തെക്ക് അൽ ബത്തിന ​ഗവർണറേറ്റുകളിൽ നിന്നാണ് ഇവ പിടികൂടിയത്. സുഹാർ, ബർക്ക വിലായത്തുകളിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. പ്ര​വാ​സി തൊ​ഴി​ലാ​ളി​ക​ൾ​ക്കാ​യി വ​ൻ​തോ​തി​ൽ ല​ഹ​രി​പാ​നീ​യ​ങ്ങ​ൾ സൂ​ക്ഷി​ച്ചി​രു​ന്ന സ്ഥ​ല​ത്ത്​ കം​പ്ല​യ​ൻ​സ് ആ​ൻ​ഡ് റി​സ്ക് അ​സ​സ്‌​മെ​ന്റ് വ​കു​പ്പാ​ണ്​ പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. റെയ്ഡിൽ വൻതോതിൽ മദ്യം സൂക്ഷിച്ചിരുന്നതായി കണ്ടെത്തി. ബർക്ക വിലായത്തിൽ‌ മദ്യം നിറച്ച ട്രക്കും പിടിച്ചെടുത്തു. 

അതേസമയം കഴിഞ്ഞ ദിവസം ഒമാനിലേക്ക് മയക്കുമരുന്ന് കടത്തിയ മൂന്ന് പ്രവാസികള്‍ റോയൽ ഒമാൻ പൊലീസ് പിടിയിലായി. ഏഷ്യൻ പൗരത്വമുള്ള മൂന്നു പ്രവാസികളെയാണ് വടക്കൻ ബാത്തിനാ ഗവർണറേറ്റ് പോലീസ് കമാൻഡ് അറസ്റ്റ് ചെയ്തത്. അമ്പത് കിലോയിലധികം ക്രിസ്റ്റൽ മെത്ത് ബോട്ടിൽ കടത്തിയതിനാണ് മൂന്നു പേരെ റോയൽ ഒമാൻ പൊലീസ് പിടികൂടിയത്. ഇവർക്കെതിരെ നിയമ നടപടികൾ പൂർത്തികരിച്ചതായും റോയൽ ഒമാൻ പൊലീസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബില്‍ കാണാം...