Asianet News MalayalamAsianet News Malayalam

വിലക്ക് ലംഘിച്ച് പള്ളിയില്‍ പോയി നമസ്‍കരിച്ച എട്ട് പ്രവാസികള്‍ക്ക് ഒമാനില്‍ ശിക്ഷ

ഈ വര്‍ഷം മേയിലാണ് കേസിന് ആസ്‍പദമായ സംഭവമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഒമാനിലെ ഒരു പള്ളിയില്‍ ഒരുകൂട്ടം ആളുകളും വൈകുന്നേരമുള്ള നമസ്‍കാരങ്ങളില്‍ സ്ഥിരമായി പങ്കെടുക്കുന്നുവെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. ഈ സമയത്ത് രാജ്യത്ത് പള്ളികളില്‍ നമസ്‍കരിക്കുന്നതിന് വിലക്കുണ്ടായിരുന്നു.

Eight expats sentenced for public prayers in Oman
Author
Muscat, First Published Sep 14, 2020, 2:51 PM IST

മസ്‍കത്ത്: പൊതുപ്രാര്‍ത്ഥനകള്‍ക്ക് വിലക്കുണ്ടായിരുന്ന സമയത്ത് പള്ളിയില്‍ പോയി നമസ്‍കരിച്ച പ്രവാസികള്‍ക്ക് ഒമാനില്‍ ശിക്ഷ. ഏഷ്യക്കാരായ എട്ട് പേര്‍ക്കും 25 ദിവസത്തെ തടവാണ് കോടതി വിധിച്ചത്. കൊവിഡ് പ്രതിരോധിക്കുന്നതിനായി ഒമാന്‍ സുപ്രീം കമ്മിറ്റി പ്രഖ്യാപിച്ചിരുന്ന നിയന്ത്രണങ്ങള്‍ ലംഘിച്ചതിനാണ് ശിക്ഷയെന്ന് ടൈംസ് ഓഫ് ഒമാന്‍ റിപ്പോര്‍ട്ട് ചെയ്‍തു.

ഈ വര്‍ഷം മേയിലാണ് കേസിന് ആസ്‍പദമായ സംഭവമെന്ന് പബ്ലിക് പ്രോസിക്യൂഷന്‍ രേഖകള്‍ വ്യക്തമാക്കുന്നു. ഒമാനിലെ ഒരു പള്ളിയില്‍ ഒരുകൂട്ടം ആളുകളും വൈകുന്നേരമുള്ള നമസ്‍കാരങ്ങളില്‍ സ്ഥിരമായി പങ്കെടുക്കുന്നുവെന്ന വിവരമാണ് പൊലീസിന് ലഭിച്ചത്. ഈ സമയത്ത് രാജ്യത്ത് പള്ളികളില്‍ നമസ്‍കരിക്കുന്നതിന് വിലക്കുണ്ടായിരുന്നു.

എട്ട് പേരെ അറസ്റ്റ് ചെയ്‍തെന്നും ഇവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവെന്നുമാണ് പ്രോസിക്യൂഷന്‍ രേഖകള്‍ പറയുന്നത്. അതേസമയം ഇവരെ നാടുകടത്തുന്നതിന് പകരം 25 ദിവസത്തെ ജയില്‍ ശിക്ഷ നല്‍കാനാണ് അപ്പീല്‍ കോടതി വിധിച്ചത്. എന്നാല്‍ ഇതിനെതിരെ പബ്ലിക് പ്രോസിക്യൂഷന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ തീരുമാനിച്ചതിനാല്‍ കേസില്‍ അന്തിമ വിധി ഇനിയും വരാനിക്കുന്നതേയുള്ളൂ. 

Follow Us:
Download App:
  • android
  • ios