അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2772 പേരാണ്. ഇതില്‍ 401 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്.

റിയാദ്: സൗദി അറേബ്യയില്‍ കൊവിഡ് ബാധിച്ച് എട്ട് പേര്‍ കൂടി മരിച്ചു. പുതുതായി 149 പേര്‍ക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചു. 159 രോഗബാധിതര്‍ സുഖം പ്രാപിച്ചു. ഇതോടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ ആകെ എണ്ണം 362488 ഉം രോഗമുക്തരുടെ എണ്ണം 353512 ഉം ആയി. മരണസംഖ്യ 6204 ആയി ഉയര്‍ന്നു.

Add Asianetnews as a Preferred SourcegooglePreferred

അസുഖ ബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 2772 പേരാണ്. ഇതില്‍ 401 പേര്‍ മാത്രമാണ് ഗുരുതരാവസ്ഥയിലുള്ളത്. ഇവര്‍ രാജ്യത്തെ വിവിധ ആശുപത്രികളിലെ തീവ്രപരിചരണ വിഭാഗത്തിലാണ്. ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.6 ശതമാനവും മരണനിരക്ക് 1.7 ശതമാനവുമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ വിവിധ മേഖലകളില്‍ റിപ്പോര്‍ട്ട് ചെയ്ത പുതിയ കൊവിഡ് കേസുകള്‍: റിയാദ് 46, മക്ക 31, കിഴക്കന്‍ പ്രവിശ്യ 21, അസീര്‍ 10, മദീന 10, നജ്‌റാന്‍ 7, തബൂക്ക് 6, ഖസീം 5, വടക്കന്‍ അതിര്‍ത്തി മേഖല 5, ഹാഇല്‍ 3, അല്‍ജൗഫ് 2, ജീസാന്‍ 2, അല്‍ബാഹ 1.