അനുമതിയില്ലാതെ താൽക്കാലിക സ്റ്റാളുകൾ സ്ഥാപിച്ച് കച്ചവടം നടത്തിയ കുവൈത്തിൽ എട്ടുപേർ അറസ്റ്റിൽ. പിടിയിലായവരിൽ നിന്ന് നിന്ന് പുകയില ഉൽപ്പന്നങ്ങൾ, പച്ചക്കറികൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ എന്നിവ പിടിച്ചെടുത്തു.

കുവൈത്ത് സിറ്റി: നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിനായി കുവൈത്ത് അധികൃതർ ശക്തമായ പരിശോധനകൾ തുടരുന്നതിനിടെ, ഫഹഹീൽ, മഹ്ബൂല മേഖലകളിൽ അനധികൃതമായി തെരുവ് വ്യാപാരം നടത്തിയ 8 പേരെ അറസ്റ്റ് ചെയ്തു. അഹ്മദി ഗവർണറേറ്റ് സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ ഓപ്പറേഷൻസ് ആൻഡ് പട്രോൾസ് വിഭാഗം മേയ് 1-ന് വ്യാപക പരിശോധനകൾ നടത്തി. അനുമതിയില്ലാതെ താൽക്കാലിക സ്റ്റാളുകൾ സ്ഥാപിച്ച് സാധനങ്ങൾ വിൽക്കുന്ന നിലയിൽ ഇവരെ പിടികൂടുകയായിരുന്നു.

പിടിയിലായവരിൽ നിന്ന് നിന്ന് പുകയില ഉൽപ്പന്നങ്ങൾ, പച്ചക്കറികൾ, വസ്ത്രങ്ങൾ, ചെരുപ്പുകൾ, ഗൃഹോപകരണങ്ങൾ, ഇലക്ട്രോണിക് സാധനങ്ങൾ എന്നിവ പിടിച്ചെടുത്തു. എല്ലാ പ്രതികളെയും നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറിയിട്ടുണ്ട്. അനധികൃത തെരുവ് വ്യാപാരങ്ങൾ തടയുന്നതിനായി കുവൈത്ത് മുനിസിപ്പാലിറ്റിയുമായി സഹകരണം തുടരുകയാണെന്നും അധികൃതർ അറിയിച്ചു. രാജ്യത്ത് നിയമലംഘനങ്ങൾ നിയന്ത്രിക്കുന്നതിനായി ഇത്തരം പരിശോധനകൾ തുടരുമെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. അനധികൃത പ്രവർത്തനങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ റിപ്പോർട്ട് ചെയ്യണമെന്ന് പൊതുജനങ്ങളോട് അഭ്യർത്ഥിക്കുകയും ചെയ്തു.