പ്രതിദിന സര്‍വീസ് ദുബൈയെയും ബൊഗോട്ടയെയും മിയാമി വഴി ബന്ധിപ്പിക്കും.

ദുബൈ: ദുബൈയില്‍ നിന്ന് പുതിയ സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്സ് എയര്‍ലൈന്‍സ്. ദുബൈയില്‍ നിന്ന് കൊളംബിയന്‍ തലസ്ഥാനമായ ബൊഗോട്ടയിലേക്കാണ് ജൂണ്‍ മൂന്ന് മുതല്‍ സര്‍വീസുകള്‍ ആരംഭിക്കുക. 

ബൊഗോട്ടയിലേക്കുള്ള എമിറേറ്റ്‌സിൻറെ പ്രവേശനത്തോടെ എയര്‍ലൈന്‍റെ തെക്കേ അമേരിക്കൻ ശൃംഖലയെ നാല് ഗേറ്റ്‌വേകളിലേക്ക് വിപുലീകരിക്കും, സാവോ പോളോ, റിയോ ഡി ജനീറോ, ബ്യൂണസ് അയേഴ്‌സ് എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. പ്രതിദിന സര്‍വീസ് ദുബൈയെയും ബൊഗോട്ടയെയും മിയാമി വഴി ബന്ധിപ്പിക്കും. 

Read Also -  സന്തോഷ വാര്‍ത്ത; പുതിയ ഓഫറുമായി എയര്‍ ഇന്ത്യ എക്സ്പ്രസ്! ബാഗേജ് അലവന്‍സും കൂട്ടി, പക്ഷേ ഒരൊറ്റ വ്യവസ്ഥ മാത്രം

ടേക്ക് ഓഫിന് പിന്നാലെ സംശയകരമായ മണം; ജീവനക്കാര്‍ ഞെട്ടി! ആകാശത്ത് വിമാനത്തിന് യു ടേണ്‍, എമര്‍ജന്‍സി ലാന്‍ഡിങ്

ന്യൂയോര്‍ക്ക്: വിമാനം ടേക്ക് ഓഫ് ചെയ്തതിന് പിന്നാലെ കോക്പിറ്റില്‍ തീ പടര്‍ന്നു. തീ കണ്ടതിനെ തുടര്‍ന്ന് ടേക്ക് ഓഫിന് പിന്നാലെ തന്നെ വിമാനം അടിയന്തര ലാന്‍ഡിങ്ങിനായി തിരിച്ചുവിട്ടു. ഫെബ്രുവരി മൂന്നിനാണ് സംഭവം ഉണ്ടായത്. 

കാനഡയിലെ ടൊറന്‍റോ പിയേഴ്സണ്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറന്ന എന്‍ഡവര്‍ എയര്‍ ഫ്ലൈറ്റ് 4826 ആണ് അടിയന്തര ലാന്‍ഡിങ് നടത്തിയത്. രാവിലെ 6:52നാണ് സംഭവം. എന്തോ കത്തുന്ന മണം പരന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ക്യാപ്റ്റന്‍റെ സൈഡിലെ വിന്‍ഡ്ഷീല്‍ഡ് ഇലക്ട്രിക്കല്‍ ഹീറ്റര്‍ കണ്‍ട്രോള്‍ യൂണിറ്റില്‍ നിന്ന് തീ ഉയരുന്നതായി കണ്ടെത്തി.

കോക്പിറ്റില്‍ തീ കണ്ടെന്ന് അറിയിച്ച് ക്യാപ്റ്റന്‍ അടിയന്തര ലാന്‍ഡിങിന് അനുമതി ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ബൊമ്പാര്‍ഡിയര്‍ സിആര്‍ജെ- 900 വിമാനം അടിയന്തര ലാന്‍ഡിങ് നടത്താന്‍ അനുമതി നല്‍കി. വിന്‍ഡ് ഷീല്‍ഡ് ഹീറ്റ് വിമാന ജീവനക്കാര്‍ ഓഫ് ചെയ്തപ്പോള്‍ തീയണഞ്ഞതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റതായി റിപ്പോര്‍ട്ടുകളില്ല. വിമാനത്തിന്‍റെ വിന്‍ഡ്ഷീല്‍ഡും വിന്‍ഡ്ഷീല്‍ഡ് ഹീറ്റിങ് യൂണിറ്റും ടെക്നീഷ്യന്‍മാരെത്തി മാറ്റി. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബില്‍ കാണാം...